നിര്‍മിത ബുദ്ധിയുടെ ് (AI) സഹായത്തോടെ ഇനി യൂട്യൂബിലും ഷോര്‍ട് വീഡിയോസ് നിര്‍മ്മിക്കാം, ഇത്തരത്തിലുള്ള വിഡിയോകള്‍ നിര്‍മിക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചിരിക്കുകയാണ് ഗൂഗിള്‍. ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കി ഇനി മുതല്‍ ഷോര്‍ട്‌സിനായി വിഡിയോകള്‍ നിര്‍മിക്കാനാകും.
യുട്യൂബിലെ പരീക്ഷണാത്മക ഫീച്ചറായ ഡ്രീം സ്‌ക്രീനിലാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ ഏറ്റവും പുതിയ വിഡിയോ ജനറേഷന്‍ മോഡലായ Veo 2-നെ സംയോജിപ്പിക്കുകയാണ് ചെയ്യുക.
ഇനി മുതല്‍ സ്റ്റോക് വിഡിയോകള്‍ ഉപയോഗിക്കേണ്ട യാതൊരു കാര്യവുമില്ല, ഡ്രീംസ്‌ക്രീനില്‍ പ്രോംപ്റ്റ് നല്‍കി നിങ്ങളുടെ ഭാവനയിലുള്ള രംഗങ്ങള്‍ നിര്‍മിച്ചെടുക്കാം.സ്‌റ്റൈല്‍, ലെന്‍സ് ഇഫക്റ്റ്, സിനിമാറ്റിക് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ മാറ്റം വരുത്തുകയും ചെയ്യും.
വീഡിയോ പശ്ചാത്തലം സൃഷ്ടിക്കാന്‍
യുട്യൂബ് ഷോര്‍ട്ട്‌സ് ക്യാമറ തുറക്കുക
‘ഗ്രീന്‍ സ്‌ക്രീന്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
‘ഡ്രീം സ്‌ക്രീന്‍’ തിരഞ്ഞെടുക്കുക.
ആവശ്യമുള്ള പശ്ചാത്തലം വിവരിക്കുന്ന ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കുക.
ജനറേറ്റ് ചെയ്ത ചിത്രം തിരഞ്ഞെടുത്ത് ഷോര്‍ട്ട് റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിക്കുക
വീഡിയോ ക്ലിപ്പിനായി
ഷോര്‍ട്ട്‌സ് ക്യാമറ തുറക്കുക.
മീഡിയ പിക്കര്‍ തുറക്കാന്‍ ‘ചേര്‍ക്കുക’ ടാപ്പ് ചെയ്യുക.
സ്‌ക്രീനിന്റെ മുകളിലുള്ള ‘സൃഷ്ടിക്കുക’ ടാപ്പ് ചെയ്യുക.
ആവശ്യമുള്ള ശൈലി, ലെന്‍സ് ഇഫക്റ്റ്, വീഡിയോ ദൈര്‍ഘ്യം എന്നിവ തിരഞ്ഞെടുക്കുക.
ആവശ്യമുള്ള ശൈലി, ലെന്‍സ് ഇഫക്റ്റ്, വീഡിയോ ദൈര്‍ഘ്യം എന്നിവ തിരഞ്ഞെടുക്കുക.
അതേസമയം, സുതാര്യത ഉറപ്പുവരുത്തുന്നതിനും തെറ്റായ വിവരങ്ങള്‍ പരക്കുന്നത് തടയുന്നതിനുമായി, എല്ലാ എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളിലും SynthID വാട്ടര്‍മാര്‍ക്കുകളും തിരിച്ചറിയുന്നതിനായി വ്യക്തമായ വിഷ്വല്‍ ലേബലുകളും പ്രയോഗിക്കുമെന്ന് യുട്യൂബ് സ്ഥിരീകരിക്കുന്നു. ഈ വാട്ടര്‍മാര്‍ക്കുകള്‍ ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്തതാണ്, അവ മനുഷ്യന്റെ കണ്ണിന് അദൃശ്യമായിരിക്കും. എഐ ജനറേറ്റഡ് അല്ലെങ്കില്‍ മാറ്റം വരുത്തിയ ഫൂട്ടേജുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തില്‍ തന്നെ ഈ വീഡിയോകള്‍ എഐ ആണെന്ന് ഡിജിറ്റലായി കണ്ടെത്താനാകും.
നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് Veo 2-ല്‍ പ്രവര്‍ത്തിക്കുന്ന വിഡിയോ ജനറേഷന്‍ ഉള്ള അപ്ഗ്രേഡ് ചെയ്ത ഡ്രീം സ്‌ക്രീന്‍ സവിശേഷത ലഭ്യമാണ്. ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇതിന്റെ വ്യാപനത്തിന് പദ്ധതിയിടുന്നതായി യുട്യൂബ് അറിയിച്ചു.
Discussion about this post