Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലെ ക്യാമ്പസിൽ വീണ്ടും എസ്എഫ്‌ഐയുടെ ക്രൂരത; കാര്യവട്ടത്ത് ഒന്നാംവർഷ വിദ്യാർത്ഥിയെ യൂണിറ്റ് മുറിയിൽ തല്ലിച്ചതച്ചു; തുപ്പിയ വെള്ളം കുടിപ്പിച്ചു

by Brave India Desk
Feb 18, 2025, 07:44 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐക്കാരുടെ ക്രൂരത തുടർക്കഥയാകുന്നു. കാര്യവട്ടം കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദ്ദിച്ചു. ഒന്നാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ബിൻസ് ജോസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്യാമ്പസിലെ എസ്എഫ്‌ഐ നേതാക്കളായ വിദ്യാർത്ഥികൾ ആണ് പ്രതികൾ.

ഇക്കഴിഞ്ഞ 11ാം തിയതിയായിരുന്നു സംഭവം. അന്നേ ദിവസം ക്യാമ്പസിൽ സീനീയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം വർഷ വിദ്യാർത്ഥികൾ ബിൻസിനെ എസ്എഫ്‌ഐ യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഷർട്ട് വലിച്ച് കീറി മുട്ടുകാലിൽ നിർത്തി. മുതുകിലും ചെകിടത്തും അടിച്ചു. അടിയുടെ ആഘാതത്തിൽ ബെൻസ് നിലത്തേക്ക് വീണു.

Stories you may like

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു. കാലുകൊണ്ട് ചവിട്ടി. അവശനായപ്പോൾ ബിൻസ് വെള്ളം ചോദിച്ചു.കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം ഇവർ ബിൻസിന് നൽകുകയായിരുന്നു. മൂന്നാം വർഷ വിദ്യാർത്ഥികൾ ആയ പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിന് തൊട്ട് പിന്നാലെ ബിൻസ് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ സമിതി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പോലീസിനെ വിവരം അറിയിച്ചു. ക്യാമ്പസിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ സീനിയർ വിദ്യാർത്ഥികൾക്ക് നേരെ നേരത്തെ തന്നെ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ റാഗിംഗ് വകുപ്പുകൾ കൂടി ചേർക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

എസ്എഫ്‌ഐക്കാർ പ്രതികൾ ആകുന്ന റാംഗിഗ് കേസുകൾ സംസ്ഥാനത്ത് വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. അടുത്തിടെ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിംഗിന് ഇരയായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിയ്ക്ക് ഇടത് പശ്ചാത്തലം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ അതിക്രൂരമായ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിന് പിന്നിലും എസ്എഫ്‌ഐക്കാർ ആണ്. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങൾക്ക് പോകാത്തതിന്റെ പേരിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ തല്ലിച്ചതച്ച സംഭവവും അടുത്ത കാലത്ത് ആയിരുന്നു.

Tags: sfiraging
Share5TweetSendShare

Latest stories from this section

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

Discussion about this post

Latest News

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies