തൃശൂര്‍: ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ തീര്‍ത്തും തകരാറിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകള്‍ മൂലമെന്നാണ് സൂചന.
അതേസമയം, രാസപരിശോധനാ ഫലം കിട്ടിയാല്‍ മാത്രമെ മെഥനോള്‍ സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. ഇതിനായി മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മണിയുടെ മരണം അന്വേഷിക്കാന്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെഥനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെഥനോള്‍. ഇതേത്തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റു മോര്‍ട്ടം നടത്തിയത്.
Discussion about this post