തിരുവനന്തപുരം: മദ്യം മോഷണം ് തടയുന്നതിന് പുതിയ പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ് ബെവ്‌ക്കോ. ഇനി മുതല്‍ മദ്യക്കുപ്പികളില് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികള്‍ കുപ്പികള്‍ ഇത്തരം ലോക്കിട്ട് പൂട്ടിയാകും ഷെല്‍ഫില്‍ സൂക്ഷിക്കുക. ജീവനക്കാര്‍ ലോക്ക് അഴിച്ചതിന് ശേഷം ആവശ്യക്കാര്‍ക്ക് കുപ്പി നല്‍കും. ആരെങ്കിലും ലോക്ക് നീക്കാതെ മദ്യക്കുപ്പിയുമായി കടക്കാന്‍ ശ്രമിച്ചാല്‍ പുറംവാതിലില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സര്‍ ശബ്ദമുണ്ടാക്കും.
100 രൂപയക്ക് മുകളില്‍ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ( ആര്‍ എഫ് ഐ ഡി ) ലോക്ക് ഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്നതും അറുപതിനായിപം രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പരീക്ഷണം വിജയകരമായാല്‍ ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സി എം ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. പോലീസിവെ പരാതികള്‍ മാത്രം കണക്കിലെടുത്താല്‍ ബെവ്‌കോയ്ക്ക് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്.
വ്യാജമദ്യം വില്‍ക്കുന്നത് തടയാനായി ഏപ്രില്‍ മുതല്‍ കുപ്പികളില്‍ ക്യൂ ആര്‍ കോഡ് സ്ഥാപിക്കാനും തീരുമാനമായി മെട്രോ സ്റ്റേഷന്‍ കെട്ടിടങ്ങളില്‍ പ്രീമിയം മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള തീരുമാനത്തിലാണ് ബിവറേജസ് കോര്‍പറേഷന്‍. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കക്കോട്ടെ സ്റ്റേഷനിലുമാണ് ആദ്യ വില്‍പന ശാലകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മദ്യം വില്‍ക്കുന്നതിനായി എക്‌സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെന്‍ഡര്‍ പ്രകാരമായിരിക്കും മദ്യ വില്‍പന ശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നാണ് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post