സ്വന്തം മക്കളെ പോലെ വളര്‍ത്തുമൃഗങ്ങളെ കണക്കാക്കുന്നവര്‍ ധാരാളമുണ്ട്. തങ്ങളുടെ ഓമനകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ വീണ്ടെടുക്കാന്‍ ഈ യജമാനന്മാര്‍ ഏതറ്റം വരെയും പോകും. ഇതാ അതുപോലെ ഒരു കഥയാണ് ഗുരുഗ്രാമില്‍ നിന്നുള്ള ദീപായന്റെയും കസ്തൂരി ഘോഷിന്റെയും. താജ്മഹലിലേക്ക് ഇവര്‍ നടത്തിയ ഒരു യാത്രയാണ് ദീപായനെയും കസ്തൂരി ഘോഷിനെയും ഹൃദയഭേദകമായ ഒരു പരീക്ഷണത്തിലേക്ക് തള്ളിവിട്ടത്. അവരുടെ പ്രിയ നായ ഗ്രേ ഹൗണ്ട്, ഹോട്ടലില്‍ നിന്ന് അപ്രത്യക്ഷമായി, ഇത് ദമ്പതികളെ നിരാശയിലേക്കും നിരന്തരമായ തിരച്ചിലിലേക്കും തള്ളിവിട്ടു. 104 ദിവസമാണ് ഈ സംഭവം അവരെ വേട്ടയാടിയത്. .
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ ദീപയനും ഡല്‍ഹിയിലെ വസന്ത് കുഞ്ച് സ്വദേശിയായ ഭാര്യ കസ്തൂരിയും 2024 നവംബര്‍ 1 നാണ് ആഗ്രയില്‍ എത്തിയത്. തങ്ങളുടെ രണ്ട് പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളുമായി അവര്‍ ഫത്തേഹാബാദ് റോഡിലുള്ള ഹോട്ടല്‍ താജ് വ്യൂവില്‍ താമസിച്ചു. നവംബര്‍ 3 ന്, തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഹോട്ടല്‍ ജീവനക്കാരെ ഏല്‍പ്പിച്ച് അവര്‍ ഫത്തേപൂര്‍ സിക്രിയിലേക്ക് പോയി. രാവിലെ 11:30 ഓടെ അവരുടെ നാടന്‍ ഇനം ഗ്രേ ഹൗണ്ടിനെ കാണാതാവുകയായിരുന്നു.
ഹോട്ടല്‍ മാനേജ്മെന്റിന്റെ അനാസ്ഥ ആരോപിച്ച ദമ്പതികള്‍ ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. താജ്ഗഞ്ച് പ്രദേശത്തുടനീളം പോസ്റ്ററുകള്‍ ഒട്ടിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു, താജ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു ഇതൊക്കെയായിട്ടും േ്രഗ ഹൗണ്ടിനെ തിരിച്ചുകിട്ടിയില്ല .
ഹൃദയഭാരത്തോടെ ദമ്പതികള്‍ ഒടുവില്‍ വീട്ടിലേക്ക് മടങ്ങി, പക്ഷേ അവര്‍ തങ്ങളുടെ അന്വേഷണം അവസാനിപ്പിച്ചില്ല. തങ്ങളുടെ വളര്‍ത്തുമൃഗത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ എല്ലാ ആഴ്ചയും ആഗ്ര സന്ദര്‍ശിച്ചു. ഒടുവില്‍ 104 ദിവസങ്ങള്‍ക്ക് ശേഷം ഒരു വഴിത്തിരിവ് ഉണ്ടായി – ഒരു പ്രാദേശിക ഗൈഡ് മെഹ്താബ് ബാഗില്‍ അവരുടേതിന് സമാനമായ ഒരു നായ അലഞ്ഞുതിരിയുന്നത് കണ്ടു. അദ്ദേഹം ഒരു വീഡിയോ പങ്കിട്ടു, അവരെ അത്ഭുതപ്പെടുത്തി, അവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ആയിരുന്നു.
ശനിയാഴ്ച ദമ്പതികള്‍ മെഹ്താബ് ബാഗിലേക്ക് ഓടി. സന്നദ്ധപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും തിരച്ചിലില്‍ പങ്കുചേര്‍ന്നു, പക്ഷേ നായ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. അവര്‍ അടുത്തുള്ള ഒരു ചായക്കടയില്‍ ക്ഷമയോടെ കാത്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, വൈകുന്നേരം ഏകദേശം 4 മണിയോടെ, ഗ്രേ ഹൗണ്ട് പുറത്തുവന്നു. കസ്തൂരി അതിനെ വിളിച്ചു. നായ ആദ്യം മടിച്ചുനിന്നു, പക്ഷേ പിന്നീട് അത് തന്റെ ഉടമകളെ തിരിച്ചറിഞ്ഞ് അവരുടെ അടുത്തേക്ക് ഓടി.
നായയുടെ ദുര്‍ബലാവസ്ഥ കണ്ടപ്പോള്‍ അവര്‍ക്ക് കരയാതിരിക്കാനായില്ല അത് മെലിഞ്ഞു, ദിവസങ്ങളോളം പട്ടിണി കിടന്നതിന്റെ ഫലമായി അതിന്റെ അസ്ഥികള്‍ വ്യക്തമായി കാണപ്പെട്ടു.ഉടന്‍ തന്നെ േ്രഗ ഹൗണ്ടിനെ ഒരു വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി,
ഒരു വളര്‍ത്തുമൃഗത്തേക്കാള്‍ കൂടുതല്‍
ദീപായനും കസ്തൂരിക്കും അവരുടെ ഗ്രേ ഹൗണ്ട് വെറുമൊരു നായയല്ല കുടുംബാംഗമാണ് ഒരു പതിറ്റാണ്ട് മുമ്പ് അത് രോഗിയായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ കസ്തൂരി രക്ഷിച്ചതാണ്. അന്നുമുതല്‍, അത് അവരുടെ വിശ്വസ്ത കൂട്ടാളിയായി മാറുകയായിരുന്നു.
Discussion about this post