വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് ഛാവ . സിനിമ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഛാവ കാണാൻ തീയേറ്ററിലേക്ക് വരുന്ന യുവാവിന്റേതാണ്.
കുതിരപ്പുറത്ത് കയറിയാണ് ഇയാൾ സിനിമ കാണാൻ എത്തിയത്. ഛത്രപതി സംബാജി മഹാരാജാവിന്റെ വേഷം ധരിച്ചാണ് ഇയാൾ എത്തിയത്. പലരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സംഭാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നുണ്ട്. പെൺകുട്ടികൾ അടക്കമുള്ളവരാണ് അഭിവാദ്യം അർപ്പിക്കുന്നതെന്നതും ശ്രദ്ധേയം . തീയേറ്ററിലേക്കുള്ള അദ്ദേഹത്തിന്റെ ഗംഭീരമായ വരവ് പകർത്തി ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും ചെയ്തു.
ഛാവ കണ്ടതിനുശേഷം പ്രേക്ഷകർ വളരെയധികം വികാരഭരിതരായി. പലരും തീയേറ്ററിൽ നിന്ന് കണ്ണീരൊഴുക്കി. മറ്റുള്ളവർ ‘ഹർ ഹർ മഹാദേവ്’, ‘ജയ് ഭവാനി’, ‘ജയ് ശിവാജി’ എന്നിവ ആലപിച്ചുകൊണ്ട് ചിത്രത്തെ അനുസ്മരിച്ചു.
1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ‘സ്വരാജ്യ’ത്തോടുള്ള സ്‌നേഹത്തെയാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്.
നടൻ വിക്കി കൗശലിന്റെ കരുത്തുറ്റ പ്രകടനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഔറംഗസേബ് വേഷവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം നിർമിക്കുന്നത്.
ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രം 2025ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്‌സ് ഓഫിസിൽ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഴ്ചകൾക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു. നാല് ദിവസം കൊണ്ട് 200 കോടിയാണ് ആഗോള കളക്ഷനായി ചിത്രം വാരി കൂട്ടിയത്.
https://x.com/SandipKapde/status/1890346628713722072
Discussion about this post