പണ്ട് മുതൽക്കേ കരുതൽ സ്വത്തായി വ്യക്തികൾ മുതൽ രാജ്യങ്ങൾ വര കണക്കാക്കുന്ന ഒന്നാണ് സ്വർണം. സ്വർണ കരുതൽ നിക്ഷേപത്തിൽ ആദ്യ പത്തിലുള്ള രാജ്യമാണ് ഇന്ത്യ. വൻതോതിൽ സ്വർണശേഖരമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ കുറേപാദങ്ങളിലായി ഇന്ത്യ വലിയ രീതിയിൽ സ്വർണം വാങ്ങുന്നുണ്ട്. ഇതിനൊപ്പം തന്നെ വിദേശത്തുള്ള സ്വർണ ആസ്തി ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇന്ത്യൻ വനിതകളുടെ കൈവശമുള്ള സ്വർമത്തിന്റെ അളവ് കേട്ടാൽ ഞെട്ടും. ഒന്നോ രണ്ടോ കിലോയല്ല, 24000000 ടൺ സ്വർണ്ണമാണ് ഇന്ത്യൻ വനിതകൾ സൂക്ഷിച്ചിരിക്കുന്നത്. അമേരിക്കയും, ചൈനയുമടക്കമുള്ള അഞ്ച് വികസിത രാജ്യങ്ങളുടെ കൈവശമുള്ള ഗോൾഡ് റിസർവിനേക്കാൾ കൂടുതലാണിത്. ലോകത്താകെയുള്ള ആഭരണങ്ങളുടെ 11% എന്ന കണക്കാണിതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.
ഇപ്പോഴിതാ ഏറ്റവും കൂടുതൽ മഞ്ഞലോഹത്തിന് ആവശ്യക്കാരുള്ള ഇന്ത്യയിൽ ആദ്യത്തെ സ്വകാര്യ സ്വർണഖനി പ്രവർത്തനം ാരംഭിക്കാൻ പോകുകയാണ്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നഗിരി പ്രദേശത്താണ് സ്വകാര്യ പ്ലാൻറ് സ്വർണ്ണ ഖനനത്തിനും സംസ്‌കരണത്തിനും ഒരുങ്ങുന്നത്. ഫെബ്രുവരി 18 -ന് സംസ്ഥാന സർക്കാർ പൊതു ഹിയറിംഗ് നടത്തി അന്തിമ പാരിസ്ഥിതിക അനുമതി നൽകുന്നതോടെ പ്ലാൻറ് പ്രവർത്തനം ആരംഭിക്കും. ഏകദേശം രണ്ട് വർഷം മുമ്പാണ് ജിയോമൈസോറും ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡും ചേർന്ന് സ്വർണ്ണ ഖനിയുടെ പ്രാരംഭ പദ്ധതികൾ ആരംഭിച്ചത്. പബ്ലിക് ഹിയറിംഗിന് ശേഷം അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇവിടെ നിന്നും സ്വർണ്ണം ഉൽപ്പാദിപ്പിക്കാൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് നിന്ന് പ്രതിവർഷം 750 കിലോഗ്രാം സ്വർണമെങ്കിലും ഉൽപ്പാദിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) 1994 -ലാണ് കുർണൂൽ ജില്ലയിൽ ആദ്യമായി സ്വർണശേഖരം കണ്ടെത്തിയത്.2013 -ൽ ബംഗളൂരു ആസ്ഥാനമായുള്ള ജിയോ ഫിസിസ്റ്റ് ഡോ. മൊദാലി ഹനുമ പ്രസാദിൻറെ നേതൃത്വത്തിലുള്ള ജിയോമൈസോർ സർവീസസ് ലിമിറ്റഡ് സ്വർണം ഖനനം ചെയ്യുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക ലൈസൻസ് നേടി. ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് (ഡിജിഎംഎൽ) ജിയോമൈസോറിൻറെ 40 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. സ്ഥാപനം ഏകദേശം 1,500 ഏക്കർ പാട്ടത്തിനെടുക്കുകയും തുഗ്ഗലി, മദ്ദിക്കേര മണ്ഡലങ്ങളിൽ നിന്ന് ഏകദേശം 750 ഏക്കർ വാങ്ങുകയും 2021 -ൽ ട്രയൽസ് ആരംഭിക്കുകയും ചെയ്തു. കൂടാതെ ഡിജിഎംഎൽ ഒരു ചെറിയ പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിക്കുകയും പൈലറ്റ് പ്രോജക്റ്റിനായി ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നാലെ വാണിജ്യാടിസ്ഥാനത്തിൽ സ്വർണം ഉൽപ്പാദിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
Discussion about this post