കേരളത്തില്‍ നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വളരെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിതെന്നാണ് മുന്നറിയിപ്പ് മുമ്പ് കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുള്ളതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പക്ഷി മൃഗാദികളുടെ കടിയേറ്റതായി കാണുന്നതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴ വര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. മാത്രമല്ല പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
നിലത്ത് വീണ പഴങ്ങള്‍ , അടക്ക മുതലായവ എടുക്കുമ്പോള്‍ നിര്‍ബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തില്‍ വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളില്‍ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക
വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്.ഇത് അവയെ ഭയചകിതരാക്കുകയും കൂടുതല്‍ ശരീര സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകള്‍ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടത്.
Discussion about this post