ബംഗളൂരൂ : ബംഗളൂരിൽ ജലക്ഷാമം രൂക്ഷം. ഈ സാഹചര്യത്തിൽ കാർ കഴുകുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും തോട്ടം നനയ്ക്കുന്നതുമായി ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്കു പിഴ ഈടാക്കുമെന്ന് ബംഗളൂരു ജല അതോറിറ്റി അറിയിച്ചു.
5000 രൂപ ചുമത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. ഭൂഗർഭജലവിതാനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ദുരുപയോഗം തുടർന്നാൽ 500 രൂപ വീതവും പിഴ ഈടാക്കും. കഴിഞ്ഞ വർഷം ബംഗളൂരുവിൽ കടുത്ത ജലക്ഷാമമാണ് നേരിട്ടത്. ഇതേ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് നടപടിയെന്ന് ബിഡബ്ല്യൂഎസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു.
ഈ ഉത്തരവ് ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഉത്തരവ് ലംഘിക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ 1916 എന്ന ഹെൽപ്‌ലൈനിൽ വിളിച്ച് പരാതി നൽകാം എന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗളൂരുവിൽ ജനസംഖ്യ 1.4 കോടി കടന്നിരിക്കുകയാണ്. അതിനാൽ ഇനിയുള്ള വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് വിവിധ എജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ജനങ്ങളെ ദുരിതത്തിലാക്കുന്നത് ജലടാങ്കറുകൾ നിരക്ക് ഉയർത്തിയാതാണ്. സാഹചര്യം സർക്കാർ മുതലെടുക്കുകാണ് എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
Discussion about this post