മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാകുന്ന തരത്തിലാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.്. ‘ആര്‍ബിഡാറ്റ’ എന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പേര്.
ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കാണാനും ഒപ്പം കൂടുതല്‍ വിശകലനത്തിനായി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന വിവരങ്ങളില്‍ ഡാറ്റയുടെ ഉറവിടം രേഖപ്പെടുത്തിയിട്ടുണ്ടാകും. ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത ‘ബാങ്കിംഗ് ഔട്ട്ലെറ്റ്’ എന്നൊരു വിഭാഗമാണ്.
ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാങ്കിം?ഗ് സൗകര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും എന്നുള്ളതാണ്. കൂടാതെ ഉപയോക്താക്കള്‍ക്ക് സാര്‍ക്ക് ഫിനാന്‍സ് എന്ന വിഭാ?ഗം തുറന്നാല്‍ സാര്‍ക്ക് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ വിവരം നല്‍കുന്നിന് 11,000 വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും ആപ്പ് വാഗാദാനം ചെയ്യുന്നു. കൂടാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഡാറ്റാബേസിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നു. (DBIE’? https://data.rbi.org.in) പോര്‍ട്ടലിലൂടെ ഗവേഷകര്‍ പോലെയുള്ളവര്‍ക്ക് ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.
ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആപ്ലിക്കേഷന്‍ ലഭ്യമാകും. പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആപ്പ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിക്കും. ഇത് പരിഗണിച്ച ശേഷമായിരിക്കു കൂടുതല്‍ മോഡിഫിക്കേഷന്‍ നടത്തുക.
Discussion about this post