സമുദ്ര പരിസ്ഥിതിയില്‍ സണ്‍സ്‌ക്രീന്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യമാണെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു.
സൂര്യന്റെ അള്‍ട്രാവയലറ്റ് (UV) രശ്മികളെ തടയുകയും പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗിനും രൂപഭേദത്തിനും അല്ലെങ്കില്‍ മത്സ്യങ്ങളുടെ ഫലഭൂയിഷ്ഠത കുറയുന്നതിനും കാരണമാകുന്ന സ്യൂഡോ പെര്‍സിസ്റ്റന്റ് പൊല്യൂട്ടറുകള്‍ എന്നറിയപ്പെടുന്ന രാസ സംയുക്തങ്ങള്‍ സണ്‍സ്‌ക്രീനുകളില്‍ അടങ്ങിയിരിക്കുന്നു.
ആഗോള സണ്‍സ്‌ക്രീന്‍ വിപണി റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്, 2028 ആകുമ്പോഴേക്കും ഇതിന്റെ വില്‍പ്പന 13.6 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ചര്‍മ്മത്തിന് ദോഷമുണ്ടാകാതിരിക്കാനുള്ള ഈ ക്രീമുകള്‍ നല്ലതാണെങ്കിലും ഇത് ഉയര്‍ന്ന അളവില്‍ സമുദ്രങ്ങളിലേക്ക് ഒഴുകി പോകുന്നുവെന്ന് അവലോകനം പറയുന്നു. ഒരു പഠനം കണക്കാക്കിയത്, ശരാശരി ഒരാള്‍ 36 ഗ്രാം സണ്‍സ്‌ക്രീന്‍ പ്രയോഗിച്ച് 90 മിനിറ്റിനുശേഷം അതേ അളവില്‍ വീണ്ടും പ്രയോഗിച്ചാല്‍ 50% കഴുകി കളയുമെന്നാണ് ഇങ്ങനെ സംഭവിച്ചാല്‍ , 1,000 സന്ദര്‍ശകരുള്ള ഒരു ബീച്ച് 35 കിലോഗ്രാം സമുദ്രത്തിലേക്ക് പ്രവേശിക്കാന്‍ കാരണമാകും.
ഇത് സമുദ്രജീവികളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും കാലക്രമേണ ഇവ നശിക്കുകയും അതോടൊപ്പം ഒരു വലിയ ആവാസ വ്യവസ്ഥ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നു.
”സമുദ്ര പരിസ്ഥിതികളില്‍ തുടര്‍ച്ചയായി അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ സംയുക്തങ്ങളെ ‘സ്യൂഡോ പെര്‍സിസ്റ്റന്റ് പൊല്യൂട്ടറുകള്‍’ ആയി കണക്കാക്കുന്നു എന്നതാണ് പ്രത്യേകിച്ചും ആശങ്കാജനകമായ കാര്യം. സമുദ്ര പരിസ്ഥിതിയില്‍ ഈ രാസവസ്തുക്കള്‍ എങ്ങനെ ഇടപെടുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്.”ഒരു ഗവേഷകന്‍ പറഞ്ഞു.
തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മുതല്‍ അന്റാര്‍ട്ടിക്ക പോലുള്ള വിദൂര സ്ഥലങ്ങള്‍ വരെ ലോകമെമ്പാടുമുള്ള സമുദ്ര പരിതസ്ഥിതികളില്‍ ഇത്തരം യുവി ഫില്‍ട്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. നീന്തല്‍ പോലുള്ള നേരിട്ടും, സണ്‍സ്‌ക്രീന്‍ പൂശിയ ചര്‍മ്മം ഉണക്കാന്‍ ഉപയോഗിക്കുന്ന ബീച്ച് ഷവറുകള്‍ അല്ലെങ്കില്‍ ടവലുകള്‍ വഴിയും ഈ സംയുക്തങ്ങള്‍ക്ക് സമുദ്ര ഇടങ്ങളില്‍ പരോക്ഷമായി പ്രവേശിക്കാന്‍ കഴിയും.
യുവി ഫില്‍ട്ടറുകളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ സംയുക്തം ബെന്‍സോഫെനോണ്‍ ആണ്. ബെന്‍സോഫെനോണുകള്‍ സ്ഥിരവും വിഷാംശമുള്ളതുമായ വസ്തുക്കളായി തിരിച്ചറിഞ്ഞിട്ടുണ്ട്, സണ്‍സ്‌ക്രീനുകളിലും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും പതിവായി കാണപ്പെടുന്ന ബെന്‍സോഫെനോണ്‍-3 എന്ന രാസവസ്തുവാണ് ഇത്.
Discussion about this post