സ്ത്രീകള്‍ പൊതുവേ പുരുഷന്മാരേക്കാള്‍ സംസാരപ്രിയരാണെന്നാണ് സമൂഹത്തില്‍ നിന്ന് കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ. ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സംസാരിക്കുന്നുണ്ട് എന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.
ജേര്‍ണല്‍ ഓഫ് പേഴ്സ്‌നാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയിലാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജെന്‍ഡര്‍ അഥവാ ലിംഗഭേദം എങ്ങനെയാണ് അയാളുടെ സംസാരത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു പാഠ്യവിഷയം സൈക്കോളജിസ്റ്റ് ആയ മാതിയാസ് മെഹലും സംഘവുമാണ് ഈ പഠനം നടത്തിയത്.
നാല് രാജ്യങ്ങളിലായാണ് സംഘം പഠനം നടത്തിയത്. ഇതിനായി 2,197 പേരുടെ 6,30,000 ഓഡിയോ സന്ദേശങ്ങള്‍ ഇവര്‍ വളരെ സൂക്ഷ്മമായി പരിശോധിച്ചു. നാല് രാജ്യങ്ങളില്‍ നിന്നായിരുന്നു ഈ റെക്കോര്‍ഡിങ്ങുകള്‍ ശേഖരിച്ചത്.
ഈ പഠനത്തില്‍ നിന്നുരുത്തിരിഞ്ഞ കണ്ടെത്തലുകള്‍ ഇങ്ങനെ 25 മുതല്‍ 65 വയസ് വരെയുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നവരാണ്. പുരുഷന്മാരെക്കാളും ശരാശരി 3000 വാക്കുകള്‍ അധികം സ്ത്രീകള്‍ ദിവസേന സംസാരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകളുമല്ല, 25 മുതല്‍ 65 വയസ് പ്രായപരിധിയിലുള സ്ത്രീകള്‍ ആണെന്ന് മാത്രം. ഇതിനായുള്ള കാരണം പക്ഷെ ഗവേഷക സംഘത്തിന് കണ്ടെത്താനായിട്ടില്ല.
ഇതില്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളായി പാരന്റിങ്, കെയര്‍ ഗിവിങ് ചുമതലകള്‍ക്ക് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അടക്കമുള്ള കാരണങ്ങളും പഠനസംഘം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മൊത്തത്തില്‍ ആളുകള്‍ സംസാരിക്കുന്നത് കുറയുന്നുവെന്ന് കൂടിയാണ് പഠനത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ രീതികള്‍ തുടങ്ങിയവയുടെ വ്യാപനമാണ് ആളുകള്‍ സംസാരം കുറഞ്ഞതിന്റെ കാരണമെന്നും പഠനസംഘം കരുതുന്നു.
Discussion about this post