നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം, ലഗേജിന്റെ ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബാണെന്ന് മറുപടി നല്‍കിയ യാത്രക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ റഷീദാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൊച്ചിയില്‍ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കയറാന്‍ ബോര്‍ഡിങ് പാസ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ റഷീദിനോട് എന്തുകൊണ്ടാണ് ലഗേജിന്റെ ഭാരം ഇത്ര കൂടുതലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു.
ഇതിന് അതിനുള്ളില്‍ ബോംബാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലിസില്‍ ഏല്‍പ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് റഷീദ് മോശമായി പെരുമാറിയെന്നാരോപിച്ച് പൊലിസ് കേസെടുത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു.
Discussion about this post