ലണ്ടൻ: കാലാവസ്ഥ വ്യതിയാനം മുതലകളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി പഠനം. കറണ്ട് ബയോളജി എന്ന ശാസ്ത്ര ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ പങ്കുവച്ചിരിക്കുന്നത്. ചൂട് കൂടിയ അന്തരീക്ഷം ആണ് ഇവയുടെ സ്വഭാവ സവിശേഷതകളെ ബാധിക്കുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ആഗോളതാപനം ആണ് ഭൂമിയിൽ ചൂട് കൂടാൻ കാരണം ആയിട്ടുള്ളത്. ഈ ചൂട് മുതലകളുടെ ജീവിത രീതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശീത രക്തമുള്ള ജീവിയാണ് ( എക്ടോതെർമിക് ) ജീവിയാണ് മുതല. അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന ചൂടിനെ ആശ്രയിച്ചായിരിക്കും ശീതരക്തമുള്ള മുതല ഉൾപ്പെടെയുള്ള ജീവികളുടെ താപനില. പലപ്പോഴും മുതലകൾ കരയിൽ എത്തി വെയിൽ കൊള്ളുന്നത് ശരീര താപനില നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ അടുത്തിടെയായി മുതലകളുടെ ശരീര താപനിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി ഇവ വെള്ളത്തിന് പുറത്ത് ചിലവഴിക്കുന്ന സമയത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവ്വകലാശാലയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. 2008 മുതൽ 2023 വരെയായിരുന്നു ഇവരുടെ പഠനം. ഇത്രയും വർഷം ഇവർ മുതലകളുടെ ശരീര താപനില നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പഠനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ ഉയർച്ചയാണ് മുതലകളുടെ ശരീര താപനിലയിൽ ഉണ്ടായിരിക്കുന്നത്. മുതലകളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ താപനിലയാണ് 32 ഡിഗ്രി സെൽഷ്യസ് എന്നത്. നിരവധി ദിവസങ്ങളിൽ മുതലകൾ ഈ താപനിലയിൽ ജീവിക്കാറുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
താപനില ഇത്രയേറെ വർദ്ധിച്ചാൽ മുതലകൾ നീന്തുന്നത് നിർത്തും. മാത്രവുമല്ല ഇവ വെള്ളത്തിനേക്ക് മുകളിലും വരാറില്ല. നീന്തുമ്പോഴും വെള്ളത്തിന് പുറത്തുവരുമ്പോഴും മുതലകളുടെ ശരീര താപനില ഉയരും. അതിനാലാണ് ഇവ ഭൂരിഭാഗം സമയവും വെള്ളത്തിനുള്ളിൽ വിശ്രമിക്കുന്നത്. ചൂട് വർദ്ധിക്കുന്ന വേളയിൽ പലപ്പോഴും ഇവയുടെ ശരീരം തണുപ്പിക്കൽ സംവിധാനം പ്രവർത്തിപ്പിക്കാറുണ്ട്. ഇത് അടിയ്ക്കടി ഉണ്ടാകുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.
Discussion about this post