കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ആദ്യം ഞങ്ങളെ വിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേൽ അംബാസഡർ റൂവൻ അസർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തിനും ഇസ്രായേലിനൊപ്പം എപ്പോഴും നിലകൊള്ളുന്നതിനും ഇന്ത്യയോട് താൻ മനസ്സറിഞ്ഞ് നന്ദി അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ ഇസ്രായേലിൽ 1200 ലധികം പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദിക്കളാക്കുകയും ചെയ്തു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ നേട്ടങ്ങളെ ഞങ്ങൾ ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ സൗഹൃദം ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒക്ടോബർ 7 ന് ശേഷം ആദ്യമായി ഞങ്ങളെ വിളിച്ചത് അദ്ദേഹമാണ്. കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു. പല കാര്യങ്ങളിലും ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കാര്യങ്ങളെ സമാനമായ രീതിയിലാണ് കാണുന്നത്. ഞങ്ങൾക്ക് സമാനമായ വെല്ലുവിളികളുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ, ഞങ്ങൾക്ക് ഒരുമിച്ച് കൂടുതൽ കാര്യങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്,എന്ന് ‘ അസർ വ്യക്തമാക്കി.
ഗാസയിലെ സ്ഥിതി വെടിനിർത്തൽ നിലവിലെ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിനു പുറമെ അക്രമരഹിതമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നേതാക്കളോട് അസർ അഭ്യർത്ഥിച്ചു. സമാധാന പ്രിയരായ ഏതൊരു നേതാവോ പാർട്ടിയോ, അവർ എവിടെയായിരുന്നാലും ഇന്ത്യയിലോ ഇന്ത്യയ്ക്ക് പുറത്തോ, അക്രമരഹിതമായ ഒരു മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാനുള്ള ഈ അന്വേഷണത്തിൽ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment