പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ നഴ്സമാർക്ക് നേരെയുള്ള ആക്രമണം പതിവാകുന്നു. ജനുവരിമാസത്തിൽ യുകെയിലെ മാഞ്ചസ്റ്ററിൽ 57 വയസ്സുകാരിയായ അച്ചാമ ചെറിയാൻ എന്ന നഴ്സിനെ രോഗി കുത്തിപരിക്കേൽപ്പിച്ചിരുന്നു. 37 കാരനായ റോമൻ ഹക്ക് എന്നയാളാണ് നഴ്സ് അച്ചാമ ചെറിയാനെ ആക്രമിച്ചത്.
ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന അവർ സംഭവത്തിൻറെ മാനസികാഘാതത്തിൽ നിന്നുപോലും പൂർണ്ണമായും മുക്തയായിട്ടില്ല. രോഗിയെ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കത്രികകൊണ്ടാണ് അയാൾ നഴ്സിനെ കുത്തിപരിക്കേൽപ്പിച്ചത്. പ്രതിക്കെതിരെ മനപൂർവ്വമുള്ള നരഹത്യയ്ക്ക് കേസ്സെടുത്തിട്ടുണ്ട്.
അതേസമയം അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് ഒരാഴ്ചമുൻപ് വന്ന വാർത്ത ഇതിലും ഗുരുതരമാണ്. 67 വയസ്സുള്ള മലയാളി നഴ്സ് ലീലാമ്മ ലാലിനെയാണ് പാംസ് വെസ്റ്റ് ആശുപത്രിയിൽ വെച്ച് ഒരു രോഗി ആക്രമിച്ചത്. സ്റ്റീഫൻ സ്കാൻഡിൽ ബറി എന്ന മുപ്പത്തിമൂന്നുകാരനാണ് ലീലാമ്മ ലാലിനെ ആക്രമിച്ചത്. അയാളുടെ രോഗവിവരം അന്വേഷിക്കാൻ റൂമിലേക്ക് കയറിച്ചെന്ന നഴ്സിനെ കാരണമില്ലാതെ മർദ്ദിക്കുകയും മുഖം ഇടിച്ചു തകർക്കുകയുമായിരുന്നു.
ഇന്ത്യക്കാർ വൃത്തികെട്ടവൻമാരാണെന്നും ആ ഇന്ത്യൻ ഡോക്ടറെ ഇടിച്ച് പരുവപ്പെടുത്തിയിട്ടുണ്ടെന്നും അതിനുശേഷം അയാൾ വിളിച്ചുപറഞ്ഞു. മുഖത്തും തലയോട്ടിയിലും പരിക്കേറ്റ നഴ്സ് ലീലാമ്മ ഇപ്പോൾ തലച്ചോറിൽ നിന്നുള്ള രക്തസ്രാവം കാരണം അത്യാഹിതവിഭാഗത്തിൽ വെൻറിലേറററിലാണ്. ആക്രമണത്തിൽ ലീലാമ്മയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.മുഖത്തെ എല്ലാ എല്ലുകൾക്കും പൊട്ടലേറ്റിട്ടുണ്ട്.
പാശ്ചാത്യലോകത്ത് ഇന്ത്യൻ നഴ്സമാർക്ക് എതിരെ ഇത്തരം ആക്രമണങ്ങൾ വളരെ കൂടിവരികയാണ്. ആരോഗ്യ സേവന മേഖലയിൽ ജോലിചെയ്യുന്നവർ ഇക്കാര്യത്തിൽ വളരെ ആശങ്കയിലാണ്.













Discussion about this post