കൊച്ചി; 2070 ഓടെ നെറ്റ് സീറോ എമിഷനില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തിന് നാഴികക്കല്ലായ മാറ്റത്തിന് തുടക്കം കുറിച്ച് ടാറ്റാ മോട്ടോഴ്‌സ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ, അവരുടെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ പരീക്ഷണ യാത്ര ആരംഭിച്ചു. ദീര്‍ഘദൂര ചരക്ക് ഗതാഗത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവെപ്പന്ന രീതിയില്‍ അടയാളപ്പെടുത്തുന്ന ഈ ചരിത്രപരമായ പരീക്ഷണം കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര പുനരുപയോഗ, ഊര്‍ജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഘ് എന്നിവരും ഇന്ത്യ ഗവണ്‍മെന്റിലെയും രണ്ട് കമ്പനികളിലെയും പ്രധാന വ്യക്തികളും പങ്കെടുത്തു.
ഇന്ത്യയുടെ ഹരിത ഊര്‍ജ്ജസ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്ന ഈ പദ്ധതിക്ക് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കീഴിലുള്ള ന്യൂ ആന്‍ഡ് റിന്യൂവല്‍ എനര്‍ജി മന്ത്രാലയം നല്‍കുന്ന ടെന്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ദീര്‍ഘദൂര ചരക്ക് ഗതാഗതങ്ങള്‍ക്കു വേണ്ടി ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കാനും അവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായിടത്തും ലഭ്യമാക്കുകയും ചെയ്യുന്ന ഇത്തരം പദ്ധതികളിലൂടെ വാണിജ്യ മേഖലയ്ക്ക് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. 24 മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ പരീക്ഷണ ഘട്ടത്തില്‍ വ്യത്യസ്ത കോണ്‍ഫിഗറേഷനും പേലോഡ് ശേഷിയുമുള്ള 16 പുതിയ ഹൈഡ്രജന്‍ പവര്‍ വാഹനങ്ങള്‍ ആണ് ഉണ്ടാവുക. മുംബൈ ,പൂനെ, ഡല്‍ഹി -എന്‍സിആര്‍, സൂറത്ത് ,വഡോദര, ജംഷഡ്പൂര്‍, കലിംഗനഗര്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖമായ ചരക്ക് ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഹൈഡ്രജന്‍ ഇന്റേണല്‍ കംബഷന്‍ എന്‍ജിനുകളും H2- ICE), ഫ്യൂവല്‍ സെല്‍ (H2-FCEV) സാങ്കേതികവിദ്യയും ഉള്ള ഇത്തരം ട്രക്കുകള്‍ പരീക്ഷിക്കും. ഊര്‍ജ്ജസ്വയം പര്യാപ്തതയെ വര്‍ധിപ്പിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചു കൊണ്ടും ഇന്ത്യയുടെ ഗതാഗത മേഖലയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഭാവിയിലെ ഇന്ധനമാണ് ഹൈഡ്രജന്‍ എന്ന് പരീക്ഷണം ഫ്‌ലാഗ് ഓഫ് ചെയ്ത കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ ഹെവി ഡ്യൂട്ടി ട്രക്കിങ്ങിലെ സുസ്ഥിര ഗതാഗത സംവിധാനത്തെ ത്വരിതപ്പെടുത്താനും കാര്യക്ഷമവും ഒപ്പം കാര്‍ബണ്‍ ഗമനം കുറഞ്ഞ ഒരു ഭാവി സൃഷ്ടിക്കാനും സഹായിക്കും. ഹൈഡ്രജന്‍ പവര്‍ഡ് ഗ്രീന്‍ ആന്‍ഡ് സ്മാര്‍ട്ട് ഗതാഗതം സാധ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ടാറ്റ മോട്ടോഴ്‌സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് കൂട്ടിച്ചേര്‍ത്തു.
സുസ്ഥിരവും സീറോ കാര്‍ബണ്‍ ലക്ഷ്യമാക്കിയുള്ള ഭാവിയിലേക്ക് ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ഒരു പ്രധാന ഇന്ധനമാണ് ഹൈഡ്രജന്‍. ഇന്ത്യയുടെ ഗതാഗത മേഖലയെ ഡീ കാര്‍ബണൈസ് ചെയ്യുന്നതില്‍ ഗ്രീന്‍ ഹൈഡ്രജന്റെ സാധ്യതകള്‍ തുറന്നു കാണിക്കുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ തുടക്കം. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ ഭാഗമായ ഈ സംരംഭം, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കിക്കൊണ്ട് പുത്തന്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇന്ത്യയുടെ ഊര്‍ജ്ജ കാര്യക്ഷമത കൈവരിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ഈയൊരു ശ്രമത്തിന് നേതൃത്വം നല്‍കിയ ടാറ്റാ മോട്ടോഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ന്യൂ ആന്‍ഡ് റിന്യൂവല്‍ എനര്‍ജി മന്ത്രി പ്രഹ്ലാദ് ജോഷി സംസാരിച്ചു. ഇന്ത്യയുടെ നല്ല മാറ്റങ്ങളെ ഹരിതവും മികച്ചതും സുസ്ഥിരവും ആക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് അഭിമാനിക്കുന്നുവെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ ഗിരീഷ് വാഘ് പറഞ്ഞു. രാഷ്ട്ര നിര്‍മ്മാണത്തില്‍ പ്രതിബദ്ധതയുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുന്ന സുസ്ഥിര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പുത്തന്‍ മാറ്റങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ഈ ഹൈഡ്രജന്‍ ട്രക്ക് പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതോടെ ദീര്‍ഘദൂര ഗതാഗതത്തിനായി ശുദ്ധവും സീറോ എമിഷന്‍ എനര്‍ജിയിലേക്ക് ഉള്ള മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടുള്ള ഈ പരീക്ഷണം മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അതില്‍ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യന്‍ ഗവണ്‍മെന്റിനോടുള്ള നന്ദി അറിയിച്ചുകൊണ്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍ ഇന്റേണല്‍ കംബഷന്‍ എന്‍ജിന്‍ (H2ICE) ഹൈഡ്രജന്‍ ഫ്യൂവല്‍സല്‍ ഇലക്ട്രിക് വെഹിക്കിള്‍ ((FCEV) എന്നീ സാങ്കേതികവിദ്യകളാണ് ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് ടാറ്റാ പ്രൈമ എച്ച്. 55 എസ് പ്രൈം മൂവറുകള്‍ ആണ് ഉള്ളത്.H2 ICE പവര്‍ഡായ ഒന്നും അഡ്വാന്‍സ് H2- ICE ട്രക്കായ ടാറ്റ പ്രൈമ എച്ച്.28നോടൊപ്പമുള്ള എഫ് സി ഇ വി യും. 300-500 കിലോമീറ്റര്‍ പ്രവര്‍ത്തന പരിധിയുള്ള ഈ വാഹനങ്ങള്‍ സുസ്ഥിരവും ചിലവ് കുറഞ്ഞതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതക്കും രൂപകല്പന ചെയ്തിരിക്കുന്നവയാണ്. പുതുതായി അവതരിപ്പിച്ച പ്രീമിയം പ്രൈമ ക്യാബിനും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകളും ഇത്തരം വാഹനങ്ങളിലെ പുതിയ സുരക്ഷ മാറ്റങ്ങളാണ്. ബാറ്ററി ഇലക്ട്രിക് ,സിഎന്‍ജി, എല്‍ എന്‍ ജി, ഹൈഡ്രജന്‍ ഇന്റേണല്‍ കംബഷന്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എന്നിങ്ങനെ ബദല്‍ ഇന്ധന സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് എന്നും മുന്‍പന്തിയിലാണ്.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ , ട്രക്കുകള്‍, ബസ്സുകള്‍, വാനുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധതരം ബദല്‍ ഇന്ധന സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വാഹനങ്ങള്‍ ടാറ്റാ മോട്ടോഴ്‌സിനുണ്ട്. കൂടാതെ ഇതിനോടകം നിരത്തിലിറങ്ങിയ 15 ഓളം ഹൈഡ്രജന്‍ എഫ് സി ഇ വി ബസ്സുകള്‍ക്കുള്ള ടെണ്ടറും കമ്പനി സ്വന്തമാക്കുകയും ചെയ്തിരുന്നു.
Discussion about this post