തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ , ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തുടരും. താൻ ഇവിടെയൊക്കെ തന്നെ ഇനിയുള്ള കാലവും ഉണ്ടാകുമെന്നും, തന്റെ അഭിനയമൊന്നും എവിടെയും പോയിട്ടില്ല എന്നും മോഹൻലാൽ തുടരും സിനിമയിലൂടെ തെളിയിച്ചു. കോട്ടും സ്യുട്ടും ഒന്നും ഇടത്തെ മുണ്ടും ഷർട്ടുമിട്ട മോഹൻലാൽ ‘ബെൻസ്’ എന്ന കഥാപാത്രമായി നിറഞ്ഞാടി.
ടാക്സി ഡ്രൈവറായ ഷൺമുഖൻ / ബെൻസ് ഭാര്യയും മക്കളുമൊത്തുള്ള ജീവിതം ആസ്വദിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വണ്ടിയായ കറുത്ത അംബാസിറ്റർ പൊലീസ് പിടിച്ചെടുക്കുന്നു. തുടർന്ന് ബെൻസിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ജനങ്ങൾ ഏറ്റെടുത്ത ഈ വർഷത്തെ പ്രധാന ചിത്രമായ’ തുടരും’ സിനിമയുടെ ഹൈലൈറ്റ് മോഹൻലാലിൻറെ പ്രകടനം തന്നെ ആയിരുന്നു.
ലാലേട്ടൻ തകർത്താടിയ ചിത്രത്തിൽ താൻ കണ്മുന്നികൾ കണ്ട ‘ ലാൽ’ അഭിനയത്തെക്കുറിച്ച് ചിത്രത്തിൽ സുധി എന്ന കഥാപാത്രമായി മികവ് കാണിച്ച ഫർഹാൻ ഫാസിൽ ചില കാര്യങ്ങൾ പറയുകയാണ്:
“ചിത്രത്തിൽ എന്റെ വിരൽ ഓടിക്കുന്ന ഒരു രംഗമുണ്ട്. ഭയങ്കര ടോർച്ചറാണ് അപ്പോൾ നടക്കുന്നത്. അപ്പോൾ ലാലേട്ടൻ ഒരു ചിരി ചിരിക്കുന്നുണ്ട്. ഞാൻ ആണ് ഏറ്റവും അടുത്ത് നിന്ന് അത് കാണുന്നത്. ആ ഷോട്ട് എടുക്കാൻ പോകുനനത്തിന് മുമ്പ് ലാലേട്ടൻ തരുണിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഈ വിരൽ ഓടിക്കുന്ന സീൻ അയാൾ ആസ്വദിക്കണം എന്നായിരുന്നു തരുൺ അപ്പോൾ ലാലേട്ടനോട് പറഞ്ഞത്. അപ്പോഴാണ് ഇത് ലാലേട്ടനോട് പറയുന്നത്. അതിന് മുമ്പൊന്നും പറഞ്ഞില്ല ഇങ്ങനെ ഒരു കാര്യം. ഞാൻ അപ്പോൾ എന്താണ് പുള്ളി ചെയ്യാൻ പോകുന്നത് എന്ന് ഓർത്ത് നിൽക്കുകയാണ്. ആക്ഷൻ പറഞ്ഞതിന് ശേഷം പുള്ളി ഒരു ചിരി ചിരിക്കുന്നുണ്ട്. അതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അത് കണ്ട് ഞാൻ ഞെട്ടി പോയി.”
എന്തായാലും മോഹൻലാലുമൊത്ത് വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് തരുൺ മൂർത്തി എന്ന അപ്ഡേറ്റ് അടുത്തിടെ വന്നിരുന്നു. തുടരുമിന്റെ സക്സസ് മീറ്റിൽ വെച്ച് നിർമാതാവ് എം രഞ്ജിത് ഇത് അറിയിച്ചത്.













Discussion about this post