ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2009-ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
പരമാവധി രണ്ടുവർഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ സംഭവം നടന്ന് മൂന്നുവർഷത്തിനകം പരാതി നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഈ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ നടി രംഗത്തെത്തിയത്.
കൊച്ചിയിലെ ഫ്ളാറ്റിലേക്ക് സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ നടിയെ സ്പർശിച്ചുവെന്നായിരുന്നു രഞ്ജിത്തിനെതിരായ കേസ്.











Discussion about this post