ഉത്തർപ്രദേശിലെ മുസ്തഫാബാദ് ഇനി മുതൽ കബീർധാം എന്ന പേരിൽ അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.
സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിന്റെ ചരിത്രം. അതിനാൽ ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റം.പണ്ടത്തെ മുസ്ലീം ഭരണാധികാരികൾ അവരുടെ പേരുകളാണ് സ്ഥലങ്ങൾക്ക് നൽകിയതെന്നും തങ്ങൾ ആ പേര് മാറ്റിയെന്നും ആദിത്യനാഥ് അറിയിച്ചു. മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നതിലും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേരിട്ടതിൽ ആശ്ചര്യമുണ്ടെന്നും യോഗി പറഞ്ഞു. ഇത് അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും യോഗി കൂട്ടിച്ചേർത്തു
മുന്നേ ഭരിച്ചിരുന്നവർ പ്രയാഗ്രാജിനെ അലഹാബാദ് എന്നും അയോദ്ധ്യയെ ഫൈസാബാദ് എന്നും കബീർധാമിനെ മുസ്തഫാബാദ് എന്നും പുനർനാമകരണം ചെയ്തു. ഞങ്ങളുടെ സർക്കാർ ഇതെല്ലാം പഴയത് പോലെയാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.










Discussion about this post