ന്യൂഡൽഹി : പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി സുമാശ ചെയ്തുകൊണ്ട് അദ്ദേഹം കേന്ദ്രത്തിന് കത്ത് നൽകി. കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയോട് പുതിയ ചീഫ് ജസ്റ്റിസിനെ കുറിച്ചുള്ള ശുപാർശ തേടിയിരുന്നു.
നവംബർ 23 ന് ആണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി വിരമിക്കുന്നത്. തുടർന്ന് ചട്ടപ്രകാരം സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ആയ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. 2027 ഫെബ്രുവരി 9 വരെ ആയിരിക്കും അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരുക.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് 2019 മെയ് 24 ന് ആണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെയുള്ള നിരവധി ചരിത്രപരമായ വിധി ന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബീഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്ന ജഡ്ജിയും കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്.











Discussion about this post