ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് സിപിഐയെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പിലാക്കാനുള്ളതാണെന്നും അത് മുടക്കുന്നവരുടെ കൂടെയല്ല സർക്കാർ എന്നും പിണറായി വ്യക്തമാക്കി. പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം ഇപ്പോൾ രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇഎംഎസ് സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാം തകരുന്ന കാഴ്ചയായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ടു നയിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തിൽ മുൻപ് ഉണ്ടായിരുന്നത്. ആയിരത്തോളം സ്കൂളുകൾ പൂട്ടി. 2016ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയെ സിപിഐ മന്ത്രിമാർ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമാവാത്തതിനാൽ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു.









Discussion about this post