സോഷ്യൽമീഡിയ കഴിഞ്ഞ കുറച്ച് ദിവസമായി ആഘോഷിക്കുന്ന കേൾക്കാനും വായിക്കാനും സുഖമുള്ള ഒരു വാർത്തയാണ് രാജ്യത്ത് ആദ്യമായി റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചു എന്നുള്ളത്. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോൺവിളികളോ സന്ദേശങ്ങളോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്‌കണക്റ്റ്. എന്നാൽ ഇത്തരത്തിലൊരു ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോൺവിളികളോ സന്ദേശങ്ങളോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്.’ ജീവനക്കാരെ ഈ രീതിയിൽ കൃത്യനിർവഹണത്തിൽ തളയ്ക്കുന്നത് വലിയ സമ്മർദങ്ങൾക്ക് കാരണമാകുന്നു.
പ്രചാരണത്തിന് പിന്നിൽ
നിയമസഭയിൽ ഔദ്യോഗിക ബില്ലുകളും അനൗദ്യോഗിക അംഗങ്ങളുടെ (പ്രൈവറ്റ് മെമ്പേഴ്‌സ്) ബില്ലുകളുമുണ്ട്. ഔദ്യോഗിക ബില്ലുകൾ മന്ത്രിമാരാണ് അവതരിപ്പിക്കുന്നത്. എംഎൽഎമാർ അനൗദ്യോഗിക അംഗങ്ങളാണ്. അവരാണ് അനൗദ്യോഗിക ബില്ലുകൾക്ക് നോട്ടീസ് നൽകുന്നത്. ഇവയെ സ്വകാര്യ ബില്ലുകൾ എന്നു പറയും. എംഎൽഎമാർക്ക് ബിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകാം. പക്ഷേ, സഭയിൽ അവതരിപ്പിക്കണമോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കുക.











Discussion about this post