കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന് ഫിഗ്രേസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളിയിലായിരുന്നു സംഭവം.പുത്തന്‍വേലിക്കരയിലെ ഫാ. എഡ്വിന് ഫിഗ്രേസ് ആണ് കേസിലെ ഒന്നാം പ്രതി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പള്ളിമേടയിലെ മുറിയില്‍ വച്ച് മൂന്ന് മാസത്തോളം പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനം നടന്ന വിവരം അറിഞ്ഞിട്ടും ഇക്കാര്യം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചതിന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് കേസില്ഡ പ്രതിചേര്‍ത്തത്. വടക്കേക്കര സി.ഐ നിഷാല്‍ ജോണ്സണ് കുറ്റപത്രം സമര്‍പ്പിച്ചു .കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇടവക അംഗമായ പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നീട് ഒളിവില്‍ പോയ പള്ളിവികാരി കീഴടങ്ങുകയായിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധുക്കളാണ് കേസിലെ മറ്റുപ്രതികള്‍.
Discussion about this post