ചെന്നൈ: നടനും ടിവികെ അദ്ധ്യക്ഷനുമായി വിജയ്‌ക്കെതിരെ പരാതി നൽകി തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്. ഇസ്ലാം മതത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. റംസാൻ വിരുന്നിന്റെ പശ്ചാത്തലത്തിലാണ് പരാതി.
റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച വിജയ് ഇസ്ലാമിക വിശ്വാസികൾക്ക് റംസാൻ വിരുന്ന് സംഘടിപ്പിച്ചിരുന്നു. വൈഎംസിഎ മൈതാനത്ത് ആയിരുന്നു പരിപാടി. ഇതിൽ മദ്യപാനികളും ഗുണ്ടകളും പങ്കെടുത്തിരുന്നു. ഇതാണ് ഇസ്ലാമിക സംഘടനയെ ചൊടിപ്പിച്ചത്. ഇസ്ലാമിക സമൂഹത്തിന്റെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് നടപടി എന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന് പിന്നാലെ തന്നെ ഇസ്ലാമിക വിശ്വാസികൾ സംഭവത്തിൽ എതിർപ്പ് പ്രകടമാക്കിയിരുന്നു. എന്നാൽ ഇതിൽ ഖേദം പ്രകടിപ്പിക്കുകയോ ഇതിൽ മറ്റെന്തെങ്കിലും പ്രതികരിക്കുകയോ നടൻ ചെയ്തിരുന്നില്ല. ഇതും സംഘടനയിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. സംഭവത്തിൽ ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.













Discussion about this post