ലോക ചെസ് ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രം സന്ദർശിച്ച് ഡി ഗുകേഷ്. കുടുംബത്തേടൊപ്പമാണ് ഗുകേഷ് ക്ഷേത്രത്തിൽ എത്തിയത്. ഇവിടുത്തെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി തല മൊട്ടയടിക്കുകയും ചെയ്തു.
തിരുമല ക്ഷേത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലോക ചാമ്പ്യൻഷിപ്പ് വിജയ സമയത്ത് തന്നെ ഇവിടെയെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു.
കഴിഞ്ഞ വർഷം, ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരമനാണ് ഡി ഗുകേഷ് . സിംഗപ്പൂരിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ചൈനയുടെ ഡിംഗ് ലിറനെയാണ് 18 കാരനായ ഗുകേഷ് പരാജയപ്പെടുത്തിയത്. ചൈനയുടെ ഡിംഗ് ലിറനെ 14 ാം മത്സരത്തിൽ തോൽപ്പിച്ച് ഏഴരപോയിന്റുമായാണ് ഗുകേഷിന്റെ വിജയം. കറുത്ത കരുനീക്കിയാണ് ഗുകേഷ് വിജയത്തിലെത്തിയത്. ഡിംഗ് ലിറന് വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടുകൂടി ഗുകേഷ് പൊരുതി ജയിക്കുകയായിരുന്നു. അവസാനമത്സരത്തിന് മുൻപ് രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുയായിരുന്നു.
2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായായിരുന്നു ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നതും. ഇതിന് പിന്നാലെ ഖേൽ രത്‌ന പുരസ്‌കാരവും ഗുകേഷിനെ തേടിയെത്തിയിരുന്നു
Discussion about this post