ബാലയുടെ മുൻ പങ്കാളി ഡോ . എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടൻ ബാലയുടെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നും കോകില ആരോപിക്കുന്നു. ഫേസ്ബുക്ക് വീഡിയോയിൽ കൂടിയാണ് കോകിലയുടെ വെളിപ്പെടുത്തൽ.
ചില കാര്യങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഞാനും ഒരു പെണ്ണാണ്.എനിക്കും വേദനയുണ്ട.് വീഡിയോ കണ്ടപ്പോൾ തനിക്ക് തോന്നിയത് എന്നെ വെല്ലുവിളിച്ചത് പോലെയാണ്. പെണ്ണായ നിങ്ങൾ പല തരത്തിലുള്ള ആരോപണങ്ങളാണ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല, അതൊക്കെ പറഞ്ഞാൽ നാണക്കേട് നിങ്ങൾക്കല്ല. ഞങ്ങൾക്കാണ്.
ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ നിങ്ങളും രജിസ്റ്റർ വിവാഹം ചെയ്ത കാര്യം ജനങ്ങൾക്ക് മുമ്പിൽ പറയണം. ഞങ്ങൾ പറ്റിക്കുന്നു, കുറ്റം പറയുന്നു, എന്നല്ലെ പറയുന്നത്. പക്ഷേ നിങ്ങൾ അല്ലേ ജനങ്ങളെ പറ്റിക്കുന്നത്.
നിങ്ങളുടെ ഭർത്താവ് ആരാണ് എന്ന കാര്യം ആദ്യം പുറത്തുപറ. നിങ്ങളുടെ ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളെപ്പറ്റി പറയൂ. നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. ഒന്നും വേണ്ട എന്ന് പറഞ്ഞ് നിങ്ങൾ പോയതല്ലെ, ഇപ്പോ ഒന്നരവർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്. വിവാഹത്തിന് മുമ്പേ ഇതൊക്കെ പറയണമെന്ന് മാമയോട് ഞാൻ പറഞ്ഞതാണ്. അപ്പോൾ മാമയാണ് പറഞ്ഞത് വേണ്ട പാവം സന്തോഷമായിരിക്കട്ടേ എന്ന്.
Discussion about this post