ന്യൂഡൽഹി: ബലൂചിസ്താനിലെ ജാഫർ എക്‌സ്പ്രസ് ട്രെയിൻ റാഞ്ചലിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി ചുട്ടമറുപടി നൽകി ഇന്ത്യ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നുമായിരുന്നു പാകിസ്താന്റെ ആരോപണം. ഇതിനാണ് ഇന്ത്യ പാകിസ്താന്റെ നാവിറങ്ങിപോവുന്ന തരത്തിലുള്ള മറുപടി നൽകിയിരിക്കുന്നത്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാകിസ്താനെന്ന് ലോകത്തിനാകെ അറിയാമെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ,ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു.
പാകിസ്താൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്നു ലോകത്തിനാകെ അറിയാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം പ്രശ്നങ്ങൾക്കും പരാജയങ്ങൾക്കും കാരണമെന്തെന്ന് അറിയാൻ പാകിസ്താൻ അവരിലേക്കുതന്നെ നോക്കണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യ ‘ഭീകരതയെ സ്പോൺസർ ചെയ്യുന്നു’ എന്നും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നെന്നും ഒരു മുതിർന്ന പാക് ഉദ്യോഗസ്ഥൻ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്താൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണമുന്നയിച്ചത്. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വന്നതെന്നതിന് പാകിസ്താന്റെ കൈവശം തെളിവുണ്ടെന്നും ഇയാൾ, പറഞ്ഞിരുന്നു.പാകിസ്താനെതിരായ ഭീകരതയെ സ്പോൺസർ ചെയ്യുന്നതിൽ ഇന്ത്യ പങ്കാളിയാണെന്നും ഇയാൾ വിമർസിച്ചിരുന്നു.
മാർച്ച് 11 ന് 450 ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്‌സ്പ്രസ്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി റാഞ്ചുകയായിരുന്നു. സംഭവത്തിൽ 33 ബിഎൽഎ അംഗങ്ങളടക്കം 58 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്ന് പാകിസ്താൻ സൈന്യം അറിയിച്ചു.
Discussion about this post