ലാഹോർ; ബലൂചിസ്താനിൽ ജാഫർ എക്‌സ്പ്രസ് റാഞ്ചിയ സംഭവത്തിൽ ബന്ദികളെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ബലൂചിസ്താൻ ലിബറേഷൻ ആർമി. ബന്ദികളാക്കി വച്ച 214 പേരെ കൊലപ്പെടുത്തിയെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.ജയിലിലടക്കപ്പെട്ടവർക്ക് പകരം ബന്ദികളെ കൈമാറാൻ സമയം അനുവദിച്ചിട്ടും സൈന്യം വഴങ്ങിയില്ലെന്നും അതിനെ തുടർന്ന് ബന്ദികളെ കൊലപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കുന്നു.
പാകിസ്താൻ സൈന്യത്തിന് ജയിലിലടക്കപ്പെട്ടവരെ കൈമാറാനായി 48 മണിക്കൂർ സമയം അനുവദിച്ചിരുന്നു. എന്നാൽ സൈന്യം ഇതിന് വഴങ്ങിയില്ല. പാക് സൈന്യം ധിക്കാരപൂർവമായ സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഫലമായി 214 ബന്ദികളെയും കൊലപ്പെടുത്തിയെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ജാഫർ എക്‌സ്പ്രസ് ട്രെയിൻ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തത്. റെയിവേ പാളം ബോംബ് വെച്ച് തകർത്ത ശേഷം ട്രെയിൻ നിയന്ത്രണത്തിലാക്കുകയായിരുന്നു. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് വെച്ച് റെയിൽ പാളം തകർത്താണ് ട്രെയിൻ റാഞ്ചിയത്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കാത്തിരുന്ന തോക്കുധാരികളായ സംഘാംഗങ്ങൾ ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ട്രാക്ക് ബോംബ് വെച്ച് തകർക്കുന്ന ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടിരുന്നു













Discussion about this post