ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ അയൽവാസിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ആണ് സംഭവം.
താന കോട്ട്‌വാലി മേഖലയിൽ താമസിക്കുന്ന യുവതിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത പ്രകടമായിരുന്നു. ഉപവാസം അനുഷ്ഠിക്കുന്ന പെൺകുട്ടി നിസ്‌ക്കരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അമ്മ പെൺകുട്ടിയോടെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്.
ഉപവാസം അനുഷ്ഠിച്ച് നിസ്‌കരിച്ചാൽ വീട്ടിൽ സമ്പത്ത് കുമിഞ്ഞുകൂടുമെന്ന് അയൽവാസിയായ യുവതി പറഞ്ഞുവെന്ന് കുട്ടി മാതാവിനോട് പറഞ്ഞു. ഇക്കാര്യം മാതാവ് ഭർത്താവിനോടും സഹോദരനോടും പറയുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ യുവതിയുടെ വീട്ടിൽ എത്തി സംഭവം ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതയായ യുവതി ഇവർക്ക് നേരെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
യുവതി പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെ പിതാവ് വിവരം ഹിന്ദു സംഘടനകളെ അറിയിച്ചു. ഇവരുടെ പിന്തുണയോടെ പോലീസിൽ പരാതിയും നൽകി. ഇതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post