ഇസ്ലാമാബാദ്: ലഷ്‌കർ ഇ തൊയ്ബ കൊടും ഭീകരൻ അബുക ഖത്തൽ കൊല്ലപ്പെട്ടു. പാകിസ്താനിൽ ഒളിച്ചുതാമസിച്ചുവരികെയാണ് ഇയാൾ അജ്ഞാതരുടെ കൈകളാൽ കൊല്ലപ്പെടുന്നത്. ജമ്മുകശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ഇയാൾ ലഷ്‌കറിന്റെ ഭീകരപ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരനാണ്. നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരനായ ഹാഫിസ് സഈദിൻറെ അടുത്ത സഹായിയായിരുന്നു ഖത്തൽ. ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറായി അബു ഖത്തലിനെ നിയമിച്ചത് ഹാഫിസ് സയീദായിരുന്നു
ജമ്മു കശ്മീരിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ജൂൺ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ്. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്യിബയിലെ മൂന്നു ഭീകരർ ഉൾപ്പെടെ അഞ്ചു പേരാണ് പ്രതികൾ.
Discussion about this post