ന്യൂഡൽഹി : വളർന്നത് അതിദാരിദ്ര്യത്തിൽ …. എന്നാലും കുട്ടിക്കാലത്തെ ദാരിദ്ര്യം ഒരിക്കലും ഭാരമായി തോന്നിയിരുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പോഡ്കാസ്റ്റർ ലെക്‌സ് ഫ്രിഡ്മാനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മാവനാണ് സ്‌കൂളിൽ പോവുന്നതിനായി ഷൂസ് വാങ്ങി തന്നത്. സ്‌കൂളിൽ ധരിക്കുന്ന വെള്ള ഷൂസിന്റെ നിറം മങ്ങിയത് മറയ്ക്കാനായി ഉപയോഗിച്ചു ബാക്കിയാവുന്ന ചോക്കുകൾ ശേഖരിക്കുമായിരുന്നു. ജീവിതത്തിലെ ഓരോ ഘട്ടവും നന്ദിയോടെയാണ് സ്വീകരിച്ചത്. എല്ലാ കാര്യങ്ങൾക്കും പിന്നിലും ഒരോ കാര്യങ്ങളുണ്ട് എന്ന് താൻ അന്നേ് വിശ്വസിച്ചിരുന്നു എന്ന് മോദി പറഞ്ഞു.
തന്റെ ജന്മനാടായ ഗുജറാത്തിലെ മേസന ജില്ലയിലുള്ള വദ്‌നഗറിനെ കുറിച്ചും മോദി സംസാരിച്ചു . വളരുന്തോറും എന്നിൽ ജിജ്ഞാസ വർദ്ധിച്ചു. വദ്ഗറിന് വലിയൊരു ചരിത്രം തന്നെയുണ്ടെന്ന് താൻ അന്നേ തിരിച്ചറിഞ്ഞു. വദ്‌നഗർ പണ്ടുകാലത്ത് ഒരു ബുദ്ധിസ പഠനകേന്ദ്രമായിരുന്നു. 1400 കളിൽ ഇവിടെ ഒരു പ്രമുഖ ബുദ്ധിസം വിദ്യാഭ്യാസ ഹബ്ബായിരുന്നു എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post