തൃശ്ശൂർ: മഹാമണ്ഡലേശ്വർ സ്വാമി ആനന്ദനവം ഭാരതി നാളെ കേരളത്തിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ഗംഭീര സ്വീകരണം നൽകി കേരളത്തിലേക്ക് സ്വാഗതം ചെയ്യും. ഇവിടെ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ കാലടി ശ്രീ ശങ്കര ജന്മസ്ഥാനിലേക്ക് പോകും.
ഇവിടെയാണ് അദ്ദേഹത്തിന് ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം അദ്ദേഹം തൃശ്ശൂരിലേക്ക് യാത്ര തിരിക്കും. തെക്കേ മഠത്തിൽ എത്തി അദ്ദേഹം മൂപ്പിൽ സ്വാമിയാരെ കാണും. ഇതിന് ശേഷം പുത്തൂരിലെ താമസസ്ഥലത്ത് എത്തി രാത്രി ഭക്ഷണം കഴിക്കും. ഇവിടെ തങ്ങുന്ന അദ്ദേഹം രാവിലെ 8.30 ന് വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തും.
പൂർണകുംഭത്തോടെയാണ് ക്ഷേത്രം അധികൃതർ അദ്ദേഹത്തെ ദർശനത്തിനായി സ്വാഗതം ചെയ്യുക. ഇവിടുത്തെ ദർശനം പൂർത്തിയാക്കിയതിന് ശേഷം തിരുവമ്പാടി , പാറമേക്കാവ് ക്ഷേത്രത്തിലും ദർശനം നടത്തും. ദർശന ശേഷം 10 മണി മുതൽ പാറമേക്കാവ് അഗ്രശാലയിൽ മുൻകൂട്ടി അനുവാദം ലഭിച്ചവർക്ക് വെച്ച് നമസ്‌ക്കാരത്തിന് അവസരം നൽകും. ഇവിടെ നിന്നും 12.30 ന് ഉച്ചഭക്ഷണം കഴിക്കും.
2 മണി മുതൽ പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘടനകൾക്കും , ക്ഷേത്രങ്ങൾക്കും വച്ച് നമസ്‌ക്കാരം നടത്താവുന്നതാണ. 4.30 ന് രഥത്തിലേറി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാറമേക്കാവിന് മുന്നിൽ നിന്നും പ്രദക്ഷിണവഴിയിലൂടെ നായ്ക്കനാലിലേക്ക് അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കും. 5.30 ന് നായ്ക്കനാലിൽ നിന്നും 1008 പൂത്താലങ്ങളോടെ നടന്ന് ശ്രീമൂലസ്ഥാനത്തെത്തും. അവിടെ വേദ മന്ത്ര ഉച്ചാരണങ്ങളോടെ പൂർണ്ണ കുംഭം നൽകി അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിക്കും.
ശേഷം ക്ഷണിക്കപ്പെട്ട മറ്റ് സന്യാസി ശ്രേഷ്ഠരെ പാദപൂജ ചെയ്ത് ദക്ഷിണ നൽകി സംഘാടകർ പ്രത്യേകം തയ്യാറാക്കിയ സ്ഥാനങ്ങളിൽ ഇരുത്തും. തുടർന്ന് അനുഗ്രഹ ഭാഷണം നടത്തും. തുടർന്ന് ദർശനവും പ്രസാദ വിതരണവും നടത്തും. ആദ്യം താലമെടുത്ത അമ്മമാർക്കും തുടർന്ന് മറ്റ് ഭക്തജനങ്ങൾക്കുമായിട്ടായിരിക്കും പ്രസാദ വിതരണവും ദർശനവും. രാത്രി ഭക്ഷണത്തിന് ശേഷം തൃശ്ശൂരിൽ വിശ്രമിക്കും.
പിറ്റേ ദിവസം രാവിലെ അദ്ദേഹം കൊട്ടാരക്കരയ്ക്ക് പുറപ്പെടും. ഇവിടെയെത്തി അവധൂത ആശ്രമത്തിൽ നിന്നും ഉച്ചഭക്ഷണം കഴിക്കും. അന്നേദിവസം രാജ്ഭവനിൽ എത്തി വിശ്രമിക്കും. പിറ്റേ ദിവസം തിരുവനന്തപുരത്ത് ആനന്ദവനം സ്വാമിയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.












Discussion about this post