മലയാളികളുടെ വികാരമാണ് തേങ്ങയും തെങ്ങുമെല്ലാം. കറിക്കും,തോരനും എല്ലാം ഇത്തിരി തേങ്ങയുടെ അകമ്പടി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ. എന്നാൽ തേങ്ങ ചിരകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവാൻ സഹായിക്കുന്ന മെഷീനുകൾ ജോലി എളുപ്പമാക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം ഒത്തിരി കാശാവും. ചിരവ ഉപയോഗിക്കാതെ തേങ്ങ ചിരകാൻ സഹായിക്കുന്ന സൂത്രമാണ് ഇനി പറയാൻ പോകുന്നത്.
തേങ്ങ പകുതിയായി മുറിക്കുക. ഇത് കുറച്ച് സമയം ഗ്യാസ് ബെർണറിന് മുകളിൽ വച്ചുകൊടുക്കുക. കരിച്ചുകളയരുത്. കുറച്ചുസമയം ചൂടാക്കിയാൽ മതി. അങ്ങനെ ചെയ്താൽ ചിരട്ടയിൽ നിന്ന് വിട്ടുവരുന്നത് കാണാം. തുടർന്ന് കഷ്ണങ്ങളാക്കി മിക്‌സിയുടെ ജാറിലിട്ട് ചെറുതായൊന്ന് കറക്കികൊടുക്കുക. തേങ്ങ ചിരകിയത് റെഡി.
മറ്റൊരു സൂത്രം കൂടി അറിഞ്ഞാലോ?
ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിൽ പൊട്ടിച്ച തേങ്ങ ഇറക്കി വയ്ക്കുക. തഴെ ഭാഗം മാത്രമേ വെള്ളത്തിൽ ആകാൻ പാടുള്ളു. എന്നിട്ട് നന്നായി ഒന്ന് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ വെള്ളത്തിൽ നിന്നും എടുത്തു അപ്പോൾ തന്നെ തേങ്ങ ചിരട്ടയിൽ നിന്നും അടർത്തി എടുക്കുക. കറികൾ, തോരൻ എന്നിവയ്ക്കു ആണെങ്കിൽ നാളികേരം ചെറുതാക്കി നുറുക്കി മിക്‌സിയിൽ ഇട്ടു നന്നായി ചതച്ചെടുക്കുക. പുട്ട്, അട എന്നിവ പോലെ ഉള്ള വിഭവങ്ങൾ തയാറാക്കുമ്പോൾ സാധാരണ തേങ്ങയുടെ ബ്രൗൺ ഭാഗം എടുക്കാറില്ല. അപ്പോൾ അതിനു വേണ്ടി തേങ്ങയുടെ പുറത്തെ ബ്രൗൺ ഭാഗം പീൽ ചെയ്തു മാറ്റുക. എന്നിട്ട് പച്ചക്കറികൾ ഒക്കെ ചീകി എടുക്കുന്ന ഗ്രേറ്റർ ഉപയോഗിച്ച് തേങ്ങ ചീകി എടുക്കുക.










Discussion about this post