Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പന് ഈ വർഷത്തെ ആഗോള സംരംഭക പുരസ്‌കാരം

by Brave India Desk
Mar 20, 2025, 09:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി 20-03-2025: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ ആഗോള സംരംഭകനായി തെരെഞ്ഞെടുത്തു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും ആരോഗ്യമേഖലയുടെ നവീകരണത്തിന് കാഴ്ചവെച്ച സംഘാടന മികവും നേതൃപാഠവവും കണക്കിലെടുത്താണ് ഏറെ ആദരിക്കപ്പെടുന്ന ഈ ബഹുമതിക്ക് ഡോ. ആസാദ് മൂപ്പനെ തെരെഞ്ഞെടുത്തത്. ബിസിനസ് രംഗത്തെ മികവും നേട്ടങ്ങളും കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഇ.ടിയുടെ സംരംഭക പുരസ്‌കാര ഉച്ചകോടി.

1987ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്ക് തുടങ്ങിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പൻ തന്റെ വ്യവസായ ജീവിതം തുടങ്ങുന്നത്. ആ ക്ലിനിക്കിൽ അന്ന് ആസാദ് മൂപ്പൻ എന്ന ഒരൊറ്റ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള 38 വർഷങ്ങൾ കൊണ്ട്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലോകത്തെ ഏഴ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആശുപത്രിശൃംഖലയായി വളരുകയായിരുന്നു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ലോകോത്തര ചികിത്സ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡോ. ആസാദ് മൂപ്പന്റെ പ്രവർത്തനങ്ങൾ. അതിൽ നിരവധി ലോകോത്തര ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്നു.

Stories you may like

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

ഇന്ത്യയിൽ നിലവിലുള്ള മറ്റ് ആശുപത്രികൾ ഏറ്റെടുത്ത് ആസ്റ്റർ ശൃംഖലയുടെ ഭാഗമാക്കിക്കൊണ്ടുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്ലാക്‌സ്‌റ്റോണിന് നിക്ഷേപമുള്ള ക്വാളിറ്റി കെയർ ലിമിറ്റഡുമായുള്ള ലയനം ആ നീക്കത്തിന്റെ ഭാഗമായിരുന്നു. അതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുകയും രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റൽ ശൃഖലയായി മാറുകയും ചെയ്തു.  27 നഗരങ്ങളിലായി 10,150 ലധികം രോഗികളെ കിടത്തിചികിൽസിക്കുന്നതിനുള്ള സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനുള്ളത്.

Tags: Asad mooppan
ShareTweetSendShare

Latest stories from this section

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

Discussion about this post

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies