Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കശ്മീരിന്റെ മണ്ണ് തീവ്രവാദികളെ ഇനി മഹത്വവൽക്കരിക്കില്ല, കശ്മീരിൽ ജനാധിപത്യത്തിന് അടിത്തറ പാകിയത് നരേന്ദ്രമോദി;കേന്ദ്ര ആഭ്യന്തരമന്ത്രി

by Brave India Desk
Mar 21, 2025, 05:48 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിനെ കുറിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ യുവാക്കളുടെ ഇടപെടൽ ഏതാണ്ട് അപ്രത്യക്ഷമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യമായെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ഭീകരവാദികളുടെ ബന്ധുക്കളെ സർക്കാർ ജോലികളിൽനിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നൽകി. ബാർ കൗൺസിലിലടക്കം ഭീകരവാദികളുടെ ബന്ധുക്കൾ കേസ് നടപടികൾ പോലും തടഞ്ഞു. ഇത്തരം നടപടികളെല്ലാം അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതു ഇടത്തിലെ കല്ലേറിൽ ആളുകൾ മരിക്കുന്ന സ്ഥിതിയിൽനിന്നും മാറി കല്ലേറ് ഇല്ലാതാക്കിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

യുപിഎ ഭരണകാലത്ത് ഒരുകാലത്ത് സാധാരണമായിരുന്ന തീവ്രവാദ മഹത്വവൽക്കരണം എൻഡിഎയുടെ ദശാബ്ദക്കാലത്തെ ഭരണകാലത്ത് അവസാനിച്ചു.പത്ത് വർഷങ്ങൾക്ക് മുമ്പ്, തീവ്രവാദികളുടെ ശവസംസ്‌കാര ഘോഷയാത്രകൾ സാധാരണമായിരുന്നു, ആളുകൾ അവരെ മഹത്വപ്പെടുത്തുമായിരുന്നു. എന്നാൽ ഇപ്പോൾ, തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ, അവരെ സ്ഥലത്തുതന്നെ സംസ്‌കരിക്കുന്നു.ഒരുകാലത്ത് സർക്കാർ ആനുകൂല്യങ്ങൾ ആസ്വദിച്ചിരുന്ന അവരുടെ ബന്ധുക്കളെ ശക്തമായ സന്ദേശം നൽകുന്നതിനായി സർക്കാർ സ്ഥാനങ്ങളിൽ നിന്ന് നിഷ്‌കരുണം നീക്കം ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് കേന്ദ്ര ഭ്യന്തരമന്ത്രി പറഞ്ഞു. കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, 2004 നും 2014 നും ഇടയിൽ ഈ മേഖലയിൽ 7,217 ഭീകരാക്രമണങ്ങൾ നടന്നതായും 2014 നും 2024 നും ഇടയിൽ ഈ എണ്ണം 2,242 ആയി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ കീഴിൽ ഭീകരവാദം മൂലമുള്ള മരണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിലെ സുരക്ഷയും സ്ഥിരതയും സാധാരണ ജീവിതം പുനരാരംഭിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മേഖലയുടെ പരിവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യവേ ആഭ്യന്തരമന്ത്രി പറഞ്ഞു. ‘കശ്മീരിലെ സിനിമാ ഹാളുകൾ ഇപ്പോൾ വൈകുന്നേരങ്ങളിൽ തുറന്നിരിക്കും, ജി 20 യോഗം വിജയകരമായി നടന്നു, പതിറ്റാണ്ടുകളായി നിരോധിച്ചിരുന്ന മുഹറം ഘോഷയാത്ര പോലും നടന്നു,’ അദ്ദേഹം പറഞ്ഞു.

2024 ലെ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു.ഒരു വെടിയുണ്ട പോലും പൊട്ടിയില്ല, ബൂത്ത് ക്രമക്കേടുകൾ നടന്നതായി പരാതികളൊന്നും ഉണ്ടായിരുന്നില്ല. ഒരുകാലത്ത്, പൗരന്മാർ വീട്ടിലിരിക്കുമ്പോൾ ഡൽഹിയിൽ നിന്നുള്ള നേതാക്കൾ വിജയ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ അവിടെ പോകുമായിരുന്നു. ഇപ്പോൾ 98 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. കശ്മീരിൽ ജനാധിപത്യത്തിന് അടിത്തറ പാകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്,’ അദ്ദേഹം പറഞ്ഞു.

Tags: Amit Shahterroristsno longer glorified
Share16TweetSendShare

Latest stories from this section

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

Discussion about this post

Latest News

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies