എറണാകുളം: കേരള സർക്കാർ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്ന കെ.റിയിൽ കേരളത്തിൽ വരില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഈ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ ഒരിക്കലും അംഗീകാരം നൽകില്ല. കെ-റെയിൽ കേരളം ഉപേക്ഷിച്ചാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ- റെയിൽ പദ്ധതി ഒരിക്കലും കേരളത്തിൽ വരില്ല. കേന്ദ്രസർക്കാർ ഒരിക്കലും അനുമതി നൽകില്ല. കെ- റെയിൽ കേരളം ഉപേക്ഷിച്ചാൽ ബദൽ പദ്ധതിയെക്കുറിച്ച് കേരളത്തോട് സംസാരിക്കും. ബദൽ പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബദൽ പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. താൻ മുന്നോട്ടുവച്ച ബദൽ പദ്ധതി സർക്കാരിന് ഇഷ്ടമാകും. ബദൽ പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
അതേസമയം കെ-റെയിലിനായി കണ്ടെത്തിയ ഭൂമിയുടെ ക്രയവിക്രയത്തിന് യാതൊരു തടവും ഇല്ലെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്
സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതിനാൽ ഭൂമി വിൽക്കുകയോ ഈട് വയ്ക്കുകയോ ചെയ്യാം. ഇതിൽ പ്രശ്‌നം ഇല്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post