തിരുവനന്തപുരം : വിദ്യാർത്ഥികൾക്കിടയിൽ ലഹരി വില്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി എക്സൈസ്. കുടപ്പനകുന്ന് സ്വദേശി സിദ്ധാർത്ഥ് എന്ന 27 വയസ്സുകാരനാണ് അറസ്റ്റിലായത്. എക്സൈസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മാരക രാസലഹരി വസ്തുക്കൾ ആണ് പിടികൂടിയത്.
ശ്രീകാര്യം പാങ്ങപ്പാറയിൽ വെച്ചാണ് മയക്കുമരുന്ന് വിതരണക്കാരനായ സിദ്ധാർത്ഥിനെ എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 24 ഗ്രാം എംഡിഎംഎ, 90 എൽഎസ്‍ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ലഹരി വില്പന നടത്തിയിരുന്നത്.
പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് ആയിരുന്നു സിദ്ധാർത്ഥിന്റെ പ്രവർത്തനം. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കയ്യിൽ നിന്നും ലഹരി മരുന്നുകൾ കണ്ടെടുത്തത്.
Discussion about this post