മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ. അന്വേഷണം പൂർത്തിയാക്കി നൽകിയ കുറ്റപത്രത്തിലാണ് മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മരണത്തിൽ സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും കുറ്റപത്രത്തിലുണ്ട്.
ഇന്നലെയാണ് സിബിഐ കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷിച്ച മുംബൈ പോലീസും സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന കണ്ടെത്തലിൽ ആയിരുന്നു എത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സിബിഐയ്ക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
2020 ജൂൺ 14 ന് ആയിരുന്നു സുശാന്ത് മരിച്ചത്. മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായും മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
2013ൽ പുറത്തിറങ്ങിയ കായ് പോ ചേ, എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ.
Discussion about this post