മറക്കാനുള്ള കഴിവ് തന്നിരുന്നുവെങ്കിൽ….ഓർമ്മകളിൽ വീർപ്പമുട്ടുന്ന മനുഷ്യർ പലപ്പോഴും പറയുന്ന കാര്യമാണിത്. സംഭവങ്ങളെ,ആളുകളെ,രുചികളെ എല്ലാം ഓർക്കാനുള്ള കഴിവ് മനുഷ്യനടക്കമുള്ള ജീവികൾക്കുള്ളതായി ശാസ്ത്രലോകം പണ്ടേയ്ക്ക് പണ്ടേ കണ്ടെത്തിയതാണല്ലോ…
ഓർമ്മിക്കാനുള്ള കഴിവ് ഒരു ലോഹത്തിനും ഉണ്ടെന്ന് അറിഞ്ഞാലോ? വിശ്വസിക്കാൻ പ്രയാസമാണെന്ന് അറിയാം. എന്നിരുന്നാലും അത്തരത്തിലൊരു ലോഹമുണ്ട്. നിറ്റിനോൾ എന്നാണിതിന്റെ പേര്. നിക്കലിന്റെയും ടൈറ്റാനിയത്തിന്റെയും കോംബൗണ്ടാണിത്. ഏത് രൂപത്തിലേക്കും ഇതിനെ മാറ്റാൻ കഴിയുന്ന ഈ ലോഹം പക്ഷേ ചൂടൊന്ന് തട്ടിയാൽ ആദ്യം ുണ്ടായിരുന്ന രൂപത്തിലേക്ക് തിരിച്ചുവരും.ഏതൊക്കെ അവസ്ഥയിൽ എത്തിയാലും പഴയ രൂപം ഓർത്തെടുക്കുന്നതിനാൽ മെമ്മറി മെറ്റൽ എന്നും ഇത് അറിയപ്പെടുന്നു. അനന്തസാധ്യതകളാണ് ഈ മെറ്റൽ മനുഷ്യർക്ക് നൽകിയത്. മെഡിക്കൽ രംഗത്ത് ഉൾപ്പെടെ ഇന്ന് ഈ ലോഹം ഉപയോഗിച്ച് വരുന്നു. കണ്ണട ഫ്രെയ്മുകൾ ഡെന്റൽ ബ്രെയ്‌സുകൾ എന്നിവയിലെല്ലാം ഈ ലോഹം ഉപയോഗിക്കുന്നു.
നിറ്റിനോൾ പ്രധാനമായും നിക്കലും ടൈറ്റാനിയവും ചേർന്ന ഒരു ലോഹസങ്കരമാണ്, സാധാരണയായി ഏകദേശം തുല്യ ആറ്റോമിക് ശതമാനത്തിൽ (ഭാരം അനുസരിച്ച് ഏകദേശം 56% നിക്കലും 44% ടൈറ്റാനിയവും) ഉൾപ്പെട്ടിരിക്കുന്നു. സ്റ്റെന്റുകൾ, ഹൃദയ വാൽവ് ഉപകരണങ്ങൾ, അസ്ഥി ആങ്കറുകൾ, മറ്റ് ഇംപ്ലാന്റുകൾ. ആക്യുവേറ്ററുകൾ, സ്പ്രിംഗുകൾ, എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇത് ഒരു ജൈവ-അനുയോജ്യമായ വസ്തുവായി കണക്കാക്കപ്പെടുന്നു, അതായത് മനുഷ്യശരീരം ഇതിനെ നന്നായി സഹിക്കുന്നു. ഓസ്റ്റെനൈറ്റ്, മാർട്ടൻസൈറ്റ് ഘട്ടങ്ങൾക്കിടയിൽ ലോഹം ഒരു റിവേഴ്സിബിൾ ഫേസ് പരിവർത്തനത്തിന് വിധേയമാകുമ്പോഴാണ് ഈ ഷേപ്പ് മെമ്മറി ഇഫക്റ്റ് ഉണ്ടാകുന്നത്.വില്യം ജെ. ബ്യൂഹ്ലർ എന്ന യുവ ശാസ്ത്രജ്ഞനാണ് നിറ്റിനോൾ കണ്ടെത്തിയത്
.













Discussion about this post