വത്തിക്കാൻ സിറ്റി : ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രി വിടുന്നതിന് മുന്നോടിയായി അദ്ദേഹം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ആഴ്ചകൾക്കുശേഷം ആദ്യമായാണ് മാർപാപ്പ പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനിലെ സ്വവസതിയിലേക്കാണ് മാർപ്പാപ്പ മടങ്ങുന്നത്.
റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലുള്ള പാപ്പൽ സ്യൂട്ടിൽ ആയിരിക്കും മാർപാപ്പയുടെ ആഴ്ചകൾക്ക് ശേഷമുള്ള പൊതുദർശനം. ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ന്യൂമോണിയ ബാധ ഉണ്ടാകുന്നത്. വാർദ്ധക്യസഹജമായ പ്രശ്നങ്ങളും മാർപാപ്പ നേരിടുന്നുണ്ട്. ഈ അവസ്ഥയിൽ പോലും അദ്ദേഹം ന്യൂമോണിയയെ അതിജീവിച്ചു എന്നുള്ളത് വിസ്മയകരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിട്ടുള്ളത്. ഈ സമയത്ത് ആളുകളുമായുള്ള കൂടിക്കാഴ്ചകൾ പരമാവധി ഒഴിവാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആഴ്ചകൾ നീണ്ട ആശുപത്രി ശേഷം അസുഖം ഭേദമായതോടെ 2013 ലെ കോൺക്ലേവ് മുതൽ അദ്ദേഹം താമസിക്കുന്ന കാസ സാന്താ മാർത്തയിലേക്ക് ആണ് ഫ്രാൻസിസ് മാർപാപ്പ മടങ്ങുന്നത്.
Discussion about this post