Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുപർണ കരഞ്ഞ് കാലുപിടിച്ചിട്ടാണ് പദ്മരാജൻ സമ്മതിച്ചത്; അപശകുനങ്ങൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ഞാൻ ഗന്ധർവന്റേത്; ജീവിതവും അകാലത്തിൽ അവസാനിച്ചു

by Brave India Desk
Mar 23, 2025, 08:03 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ  അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ മോനിഷ നായകൻ നിതീഷ് ഭരദ്വാജിന്റെ തടിക്കും ഉയരത്തിനും ചേരില്ല എന്ന് മനസ്സിലായിട്ടാണ് വൈശാലിയിലെ നായികയായിരുന്ന സുപർണയെ തന്നെ പദ്മരാജൻ തിരഞ്ഞെടുത്തത്.

എന്നാൽ സുപർണയെക്കൊണ്ട് പദ്മരാജൻ പൊറുതിമുട്ടി. ഒരൊറ്റ ഷെഡ്യൂളിൽ മുപ്പത് ദിവസം കൊണ്ട് പദ്മരാജൻ ഷൂട്ടിംഗ് തീർക്കുന്നതാണ്. എന്നാൽ ഞാൻ ഗന്ധർവൻ തീർക്കാൻ 45 ദിവസങ്ങൾ വേണ്ടി വന്നു. ഈ താമസത്തിന് പ്രധാന കാരണം സുപർണയായിരുന്നു. സംഭാഷണം പഠിക്കാനോ കഥ മനസ്സിലാക്കാനോ ശ്രമിക്കാതെ ഒഴിവുവേളകളിൽ ചീട്ടുകളിച്ച് ആനന്ദകരമാക്കാനായിരുന്നു സുപർണ സമയം കണ്ടെത്തിയിരുന്നത്.

Stories you may like

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

ഇതരഭാഷക്കാരനായിരുന്നിട്ടും നിതീഷിന്റെ ഭാഗങ്ങൾ രണ്ടോ മൂന്നോ ടേക്കുകൾ കൊണ്ട് കഴിയുമായിരുന്നു. എന്നാൽ സുപർണയുടേത് ഓകെ ആകാൻ പതിനഞ്ചും പതിനെട്ടും ടേക്കുകൾ വേണ്ടിവന്നു. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട പദ്മരാജൻ നടിക്ക് തിരിച്ച് പോകാൻ ടിക്കറ്റെടുത്ത് കൊടുക്കാൻ ആവശ്യപ്പെട്ട് ഷൂട്ടിംഗ് നിർത്തി ഹോട്ടലിലേക്ക് മടങ്ങി. ആ റോളിനു ചേരുന്ന വേറൊരു പെൺകുട്ടിയെ അന്വേഷിക്കാനും നിർദ്ദേശിച്ചതോടെ ആകെ പ്രശ്നമായി. ഒടുവിൽ സുപർണ കരഞ്ഞ് കാലുപിടിച്ചിട്ടാണ് വീണ്ടും അഭിനയിക്കാൻ പദ്മരാജൻ സമ്മതിച്ചത്.

ചെയ്യുന്ന ജോലിയോട് അങ്ങേയറ്റത്തെ ആത്മാർത്ഥത വേണം. പണമല്ല പ്രധാനം. ഒരു കലാകാരന് ജീവിതത്തിൽ പലതും ത്യജിക്കേണ്ടിവരും. എല്ലാ സുഖങ്ങളും കിട്ടുന്ന ജീവിതമൊന്നും നടക്കണമെന്നില്ല .. ഇതായിരുന്നു പദ്മരാജൻ ഇതിനെക്കുറിച്ച് പറഞ്ഞത്. ഈ പറഞ്ഞത് ഒരു സിനിമ വാരികയിൽ അച്ചടിച്ച് വന്നതോടെ കോലാഹലമായി. പലതും ത്യജിക്കണമെന്ന് പറഞ്ഞതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകപ്പെട്ടു.

അങ്ങനെ പലതും ത്യജിച്ചിട്ട് അഭിനയിക്കാൻ തന്നെ കിട്ടില്ലെന്ന് ഉർവ്വശിയും മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം തുള്ളാൻ താനില്ലെന്ന് പാർവ്വതിയും പറഞ്ഞതോടെ സിനിമ മേഖലയിൽ ചർച്ചകൾ കൊഴുത്തു. പദ്മരാജനെ ഇത് ഏറെ വേദനിപ്പിക്കുകയും ചെയ്തു. പിന്നീടൊരിക്കലും സിനിമ വാരികകളിൽ പദ്മരാജൻ അത്തരം അഭിമുഖങ്ങൾ നൽകിയില്ല.

പദ്മരാജന്റെ മരണശേഷം താൻ ചെയ്ത അവിവേകത്തിന് അദ്ദേഹത്തിന്റെ ആത്മാവിനോട് ഉർവ്വശി പലവട്ടം മാപ്പു ചോദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി “പദ്മരാജൻ എന്റെ ഗന്ധർവൻ“ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

എന്തായാലും ഒരുപാട് അപശകുനങ്ങൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ഞാൻ ഗന്ധർവന്റേത്. ആ സിനിമയോടെ പദ്മരാജന്റെ ജീവിതവും അകാലത്തിൽ അവസാനിച്ചു.

Tags: padmarajanKADHASUPARNA
Share7TweetSendShare

Latest stories from this section

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിനാണ് വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയത്?!’: കള്ളം പറയാതെ മുഖ്യമന്ത്രിക്ക് സമാധാനം കിട്ടില്ല: എം.വി. ഗോവിന്ദൻ

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

Discussion about this post

Latest News

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ബൈക്കിൽ 60 ലക്ഷം ലീറ്റർ പെട്രോൾ കടത്ത്! എല്ലാം തകർത്ത് ആ ‘സ്ഫോടനം’;പാകിസ്താനെ ഞെട്ടിച്ച് ഇറാൻ ഇന്ധന മാഫിയ!

ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ഹോട്ടലിന്റെ പകുതി ഭാഗം സർക്കാർ പൊളിച്ചു:ഇന്നവിടെ ഒരു പ്ലേറ്റ് ബിരിയാണിക്ക് വേണ്ടി ക്യൂ;പാഗരൺ

ഹോട്ടലിന്റെ പകുതി ഭാഗം സർക്കാർ പൊളിച്ചു:ഇന്നവിടെ ഒരു പ്ലേറ്റ് ബിരിയാണിക്ക് വേണ്ടി ക്യൂ;പാഗരൺ

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

‘അതിർത്തിയിൽ 250 ചൈനീസ് പീരങ്കികൾ വിന്യസിച്ച് പാകിസ്താൻ; ദേശീയ സുരക്ഷയ്ക്ക് ഏത് അറ്റകൈയും പ്രയോഗിക്കുമെന്ന് ഇന്ത്യ!

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies