കള്ളൻ വിഴുങ്ങിയ കളവുമുതലിനായി പോലീസ് കാത്തിരുന്നത് രണ്ടാഴ്ച. ആറുകോടി രൂപ മൂല്യം വരുന്ന ഒരു ജോഡി കമ്മലുകളാണ് കള്ളൻ വിഴുങ്ങിയത്. ഫ്‌ളോറിഡയിലാണ് രസകരമായ ഈ സംഭവം. ഫെബ്രുവരി 26നാണ് ടിഫാനി ആൻഡ് കമ്പനി എന്ന ജുവല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32-കാരനായ ജെയ്തൻ ഗിൽഡർ രണ്ടുജോഡി വജ്രക്കമ്മൽ മോഷ്ടിച്ചത്. പോലീസ് പിടികൂടിയെങ്കിലും ഇയാൾ കമ്മലുകൾ വിഴുങ്ങിക്കളഞ്ഞു. തൊണ്ടിമുതലില്ലാതെ കേസിന് എന്ത് സാധുത.
വയറിനുള്ളിൽ കമ്മലുണ്ടെന്ന് എക്സ്-റേയിൽ വ്യക്തമായപ്പോൾ ഗിൽഡറെ ഒർലാൻഡോ ആശുപത്രിയിലാക്കി ണ്ടതൊണ്ടിമുതലിനായി ഉദ്യോഗസ്ഥർ കാത്തിരുന്നു. ”എന്റെ വയറ്റിൽ എന്തെങ്കിലും സാധനമുണ്ടെന്നുവെച്ച് കുറ്റംചുമത്തുമോ?” കസ്റ്റഡിയിലിരിക്കേ ഗിൽഡറുടെ സംശയമതായിരുന്നു.
അവസാനം മാർച്ച് 12-ന് കമ്മലുകൾ പുറത്തെത്തി. മോഷണംപോയ കമ്മലുകൾതന്നെയാണ് അതെന്ന് സീരിയൽ നമ്പർ ഒത്തുനോക്കി ജുവല്ലറി അധികൃതർ സ്ഥിരീകരിച്ചു.
Discussion about this post