തിരുവനന്തപുരം: കണ്ണൂരില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റിപ്പോര്‍ട്ട് തേടി.സംസ്ഥാന ആഭ്യന്തരവകുപ്പിനോാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
രണ്ടു ദിവസം മുന്‍പ് സകൂള്‍ കുട്ടികളുടെ മുന്പില് വെച്ച് ഒട്ടോ ഡ്രൈവറെ വെട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവാണ് ആക്രമത്തിനിരയായത്. ദേശീയ മാദ്ധ്യമങ്ങള്‍ വരെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.സിപിഎം ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത് കഴിഞ്ഞ മാസം കൊല്ലപ്പെട്ടിരുന്നു.തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post