ബംഗളൂരു: സ്‌കൂൾ സയൻസ് എക്‌സിബിഷനിൽ മതത്തെ ഉൾപ്പെടുത്തി പ്രൊജക്ട് പ്രദർശനം നടത്തിയതിൽ വ്യാപക പ്രതിഷേധം. കർണാടകയിലെ ചാമരാജനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയുടെ പ്രോജക്ട് വർക്ക് ആണ് വിമർശനം നേരിടുന്നത്. ഒരു ബുർഖ ധരിച്ച സ്ത്രീയുടെ പാവയും ഇറക്കം കുറഞ്ഞ വല്ത്രം ധരിച്ച സ്ത്രീയുടെ പാവയും രണ്ട് ശവപ്പെട്ടികളുമാണ് വിദ്യാർത്ഥിയുടെ പ്രൊജക്ട് വർക്കിലുള്ളത്.
ബുർഖ ധരിച്ച പാവയുടെ സമീപത്തായുള്ള ശവപ്പെട്ടിയിൽ പൂക്കൾ അർപ്പിച്ചിരിക്കുന്നതായി കാണാം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പാവയുടെ അടുത്തുള്ള ശവപ്പെട്ടിയിലെ മൃതദേഹത്തിൽ മൃതദേഹത്തിൽ പാമ്പുകളും തേളുകളുമാണുള്ളത്. ‘നിങ്ങൾ ബുർഖ ധരിക്കുകയാണെങ്കിൽ മരിച്ചുകഴിഞ്ഞാൽ മൃതദേഹത്തിന് ഒന്നും സംഭവിക്കില്ല. എന്നാൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ നിങ്ങൾ നരകത്തിൽ പോകും, നിങ്ങളുടെ മൃതശരീരം പാമ്പുകളും തേളുകളും ഭക്ഷിക്കുമെന്നാണ് വിദ്യാർത്ഥി പറയുന്നത്. ‘ബുർഖ ധരിക്കാതെ ഭാര്യയെ വീട്ടിൽ ചുറ്റിനടക്കാൻ അനുവദിക്കുന്ന പുരുഷൻ ദയൂസ് ആണെന്നും വിദ്യാർത്ഥി പറയുന്നു.
പ്രൊജക്ടിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലടക്കം സ്‌കൂളുകളിൽ നൽകുന്ന വിദ്യാഭ്യാസത്തെച്ചൊല്ലി ചോദ്യം ഉയരുകയാണ്. ഒരു സ്‌കൂൾ പ്രദർശനത്തിൽ ഇത്തരം പ്രോജക്ടുകൾക്ക് എങ്ങനെ അനുവാദം നൽകുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും അന്വേഷണം നടക്കുകയാണെന്നും ചാമരാജനഗർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിഡിപിഐ) അറിയിച്ചു.സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ജി കെ ശിവകുമാർ, കർണാടക ഡിജിപി എന്നിവർക്കും പലരും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post