ഇസ്‌ലാമാബാദ്: ആണവ നിര്‍വ്വാഹക ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയത് ചൈനയുടെ സമ്മര്‍ദ്ധം മൂലമെന്ന് റിപ്പോര്‍ട്ട്.പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ വകുപ്പ് ഉപദേശകന്‍ സര്‍താജ് അസീസ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയത് പാക്കിസ്ഥാനും ചൈനയും ചേര്‍ന്നാണെന്നാണ് വെളിപ്പെടുത്തല്‍
ആണവ സാങ്കേതികവിദ്യകള്‍ വിപണനം നടത്താനുള്ള അധികാരം ലഭിക്കുന്നതിനായി ഇന്ത്യ ശ്രമം നടത്തിയിരുന്നു. 48 അംഗ സംഘത്തിനൊപ്പം ചേരാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍, പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ഉറ്റസുഹൃത്തായ ചൈനയും ചേര്‍ന്ന് ഇതിനെ പ്രതിരോധിച്ചു എന്നാണ് അസീസ് പറയുന്നത്.
അമേരിക്ക ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈന ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വം ലഭിച്ചാല്‍ പാക്കിസ്ഥാനും അംഗത്വം നല്കുന്നതിനായി അതിശക്തമായി വാദിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നതായും സര്‍താജ് അസീസ് പറഞ്ഞു.
Discussion about this post