ലക്‌നൗ: നോമ്പ് തുറയ്ക്കായി തുപ്പി ഭക്ഷണം തയ്യാറാക്കിയ യുവാവ് അറസ്റ്റിൽയ ലോണി സ്വദേശിയായ ഷാവേസ് ആണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഗഗൻ വിഹാറിൽ ആയിരുന്നു സംഭവം. 28 കാരനായ യുവാവ് മാവിൽ തുപ്പി ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമായിരുന്നു പ്രദേശവാസിയും കോൺട്രാക്ടറുമായ ആലിഷാൻ ഇഫ്താർ വിരുന്ന സംഘടിപ്പിച്ചത്. 50 ഓളം പേരെ ഇതിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഇവർക്ക് നൽകാനുള്ള ഭക്ഷണം തയ്യാറാക്കാൻ ഷാവേസിനെയും ഇയാളുടെ കൂട്ടാളിയെയുമായിരുന്നു ഏർപ്പാട് ചെയ്തിരുന്നത്.
നോമ്പ് തുറയിൽ പ്രധാന വിഭവമായിരുന്നു തന്തൂരി റൊട്ടി. ഇത് നിർമ്മിക്കുന്നതിനുള്ള മാവിലാണ് ഷാവേസ് തുപ്പിയിട്ടത്. സംഭവ സമയം അതിഥികൾ അവിടെ ഉണ്ടായിരുന്നു. സംഭവം കണ്ട ഇവർ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് വൈറലായതോടെ പ്രദേശവാസിയായ മനീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബിഎൻഎസിന്റെ 271, 272, എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തി. ദൃശ്യങ്ങൾ കണ്ടവരും വലിയ വിമർശനം ആണ് ഉയർത്തുന്നത്. പ്രതിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
Discussion about this post