ചെന്നൈ : മാല പൊട്ടിക്കൽ കേസ് പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തി ചെന്നൈ പോലീസ്. നഗരത്തിൽ ഒറ്റ ദിവസം കൊണ്ട് ആറുപേരുടെ മാലയാണ് പ്രതി പൊട്ടിച്ചിരുന്നത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങിയായിരുന്നു പ്രതിയും കൂട്ടുപ്രതിയും ചേർന്ന് മാല പൊട്ടിക്കൽ നടത്തിയിരുന്നത്.
പോലീസ് പിന്തുടർന്നതോടെ പ്രതികൾ രക്ഷപ്പെടാൻ നടത്തിയ ശ്രമം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പ്രതി കയ്യിൽ കരുതിയിരുന്ന നാടൻ പിസ്റ്റളിൽ നിന്നും പോലീസിന് നേർക്ക് വെടിവെച്ചു എന്നാണ് ചെന്നൈ പോലീസ് അറിയിക്കുന്നത്. തുടർന്ന് സ്വയം പ്രതിരോധത്തിനായി പോലീസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശി ജാഫർ ഗുലാം ഹുസൈൻ ഇറാനി ആണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൂട്ടുപ്രതിയായ സൽമാൻ ഇറാനിയെ ആന്ധ്രപ്രദേശിൽ നിന്നുമാണ് ചെന്നൈ പോലീസ് പിടികൂടിയത്. ചെന്നൈയിൽ നിന്നും ട്രെയിനിൽ കയറി രക്ഷപ്പെട്ട സൽമാൻ ഇറാനിയെ ആന്ധ്രാപ്രദേശിലെ ഓങ്കോൾ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
Discussion about this post