കോട്ടയം: മെത്രാന് കായല്‍ നികത്തി റിസോര്‍ട്ട് പണിയാന്‍ കുമരകത്തെ സിപിഎം പ്രാദേശിക നേതൃത്വവും കൂട്ടുനിന്നതായി പാര്‍ട്ടി പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. സ്ഥലം വില്ക്കാന് തയാറാകാതിരുന്നതോടെ പലതവണ ഭീഷണി നേരിട്ടതായും ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളും പ്രദേശവാസിയുമായി എം.കെ. കരുണാകരന് പറഞ്ഞു. ഒരു വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
417 ഏക്കര്‍ സ്ഥലമുള്‍പ്പെടുന്ന മെത്രാന് കായലില്‍ നിലവില്‍ വില്‍ക്കാതെ അവശേഷിക്കുന്നത് ഏകദേശം നാല്പതേക്കറോളം ഭൂമി മാത്രമാണ്. അതില്‍ അഞ്ചേക്കറിന്റെ ഉടമയാണ് എം.കെ. കരുണാകരന്. ഏക്കറിന് നാല്പതിനായിരം വിലയുണ്ടായിരുന്ന സമയത്ത് സമീപവാസികളെ സ്വാധീനിച്ച് പതിനാല് ലക്ഷത്തിലധികം രൂപ വാഗ്ദാനം നല്‍കിയെന്ന് കരുണാകരന് പറയുന്നു.
പ്രദേശത്തെ സിപിഎം നേതൃത്വം സ്ഥലം വില്ക്കാന് ഇടനിലനിന്നു. പാര്‍ട്ടി നേതാക്കള്‍ പലകുറി സമീപിച്ചിട്ടും ഭൂമി വില്ക്കാന് കരുണാകരന് തയാറായില്ല. ഇതോടെ ഭീഷണിയായെയെന്നും സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിച്ചതായും കരുണാകരന് ആരോപിക്കുന്നു
വാങ്ങിയവരോടും സ്ഥലം വിറ്റവരോടും പത്തുശതമാനത്തിലധികം തുകയാണ് സിപിഎം കമ്മീഷനായി വാങ്ങിയതെന്നും ആരോപണമുണ്ട്. ഇതിന് തയാറാകാതിരുന്നവരെ പാര്‍ട്ടി കയ്യൂക്കിന്റെ കരുത്തില്‍ നേരിട്ടു. ഇക്കാര്യങ്ങള്‍ക്കെല്ലാം കൂട്ടുനിന്നതിന് ശേഷം ഇപ്പോള്‍ പ്രതിഷേധവുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത് ഇരട്ടത്താപ്പണനെന്നും കരുണാകരന് പറയുന്നു.
പത്തുവര്‍ഷം മുമ്പുവരെ കൃഷി ചെയ്തിരുന്ന പാടശേഖരം ഇപ്പോള്‍ തരിശുകിടക്കുകയാണ്. നാല്പത് വര്‍ഷത്തോളം നെല്‍കൃഷിയില്‍ നിന്ന് നല്ല വരുമാനം ലഭിച്ചിരുന്നു.
Discussion about this post