യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസിനെതിരേ സ്വയം തെരുവിലിറങ്ങി പലസ്‌തീൻജനത. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് വടക്കൻ ഗാസയിലെബെയ്ത് ലാഹിയ പട്ടണത്തിൽ മാർച്ച് നടന്നത്. പ്രതിഷേധത്തിൽ ആയിരക്കണക്കിനുപേർപങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ഭരണം മടുത്തു, ഹമാസ് പുറത്തുപോകൂ, യുദ്ധംമതിയായി, ഭക്ഷണം വേണം, ഞങ്ങൾക്ക് സമാധാനം വേണം..” തുടങ്ങിയ മുദ്രാവാക്യങ്ങൾപ്രതിഷേധക്കാർ ഉയർത്തി.
തുടർന്ന് ആയുധധാരികളായ ഹമാസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെപിരിച്ചുവിടുകയായിരുന്നു.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽപ്രചരിക്കുകയാണ്. സംഭവത്തിൽ ഹമാസ് ഔദ്യോഗിക പ്രതികരണത്തിന് തയാറായിട്ടില്ല. വിശ്വാസവഞ്ചകരാണ് പ്രതിഷേധം നടത്തിയതെന്ന് ഹമാസ് അനുകൂലികൾ പറഞ്ഞു.
അതേസമയം ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ വീണ്ടും ആവശ്യപ്പെട്ടു. ഗാസയിലെ സെയ്തൂന്‍, ടെല്‍ അല്‍ ഹവ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ്നിര്‍ദേശം. ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരും എന്നാണ് ഇസ്രയേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
Discussion about this post